പയ്യന്നൂർ∙ പയ്യന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ടി.ഐ.മധുസൂദനനെ അപകീർത്തിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഗാനം നിർമിച്ച് പ്രചരിപ്പിച്ച യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽഡിഎഫ് പരാതി നൽകി. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി പി.സന്തോഷ് പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.
യുഡിഎഫ് സ്ഥാനാർഥി വി.കുഞ്ഞി കൃഷ്ണനു വേണ്ടി തയാറാക്കിയ പ്രചാരണ ഗാനം എൽഡിഎഫ് സ്ഥാനാർഥിയെ പേരെടുത്ത് വ്യക്തിപരമായി അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ്.
പ്രചാരണ ഗാനം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും വോട്ടർമാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു വരികയാണ്. ഇത് അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്നും യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി.സന്തോഷ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

