പാപ്പിനിശ്ശേരി ∙ ദേശീയപാതയിൽ പാപ്പിനിശ്ശേരി വേളാപുരം മുതൽ കണ്ണൂർ താഴെചൊവ്വ വരെ മെക്കാഡം ടാറിങ് തുടങ്ങി. ഗതാഗത തടസ്സം ഒഴിവാക്കാൻ രാത്രിയിലാണ് പണി നടക്കുന്നത്.
റീടാറിങ് നടത്താതെ 11 വർഷമായി തകർന്ന റോഡിലാണ് പണി നടക്കുന്നത്. റോഡിന്റെ പരിപാലനച്ചുമതല ദേശീയപാതാ അതോറിറ്റിക്കാണ്.
പുതിയ ദേശീയപാത നിർമാണ കരാറുകാരായ വിശ്വസമുദ്ര ഗ്രൂപ്പ് കമ്പനിയുടെ നേതൃത്വത്തിലാണ് റീടാറിങ് നടക്കുന്നത്.
കണ്ണൂർ നഗരത്തിലടക്കം 13 കിലോമീറ്റർ അറ്റകുറ്റപ്പണി നടക്കാനുണ്ട്. കണ്ണൂർ ബൈപാസ് തുടങ്ങുന്ന വേളാപുരത്തുനിന്നു വളപട്ടണം പാലം വരെ ടാറിങ് പൂർത്തിയാക്കി.
ജില്ലാ വികസന സമിതി യോഗത്തിൽ വേളാപുരം–താഴെചൊവ്വ റോഡിന്റെ മേൽപാളി ടാറിങ് നടത്തണമെന്നു പലതവണ നിർദേശം നൽകിയിരുന്നു. തുടർന്നു ജനുവരിയിൽ പണി പൂർത്തിയാക്കണമെന്നു കർശന നിർദേശം നൽകി.
നിരപ്പില്ലാത്ത റോഡിൽ കുലുങ്ങി യാത്രചെയ്തു നടുവേദനയുണ്ടായ നാട്ടുകാർ തിരമാല റോഡ് എന്നു ട്രോളിയിരുന്നു.
വളപട്ടണം പാലത്തിന്റെ മേൽപാളി തകർന്നു കുഴികളായി. പാപ്പിനിശ്ശേരി, പുതിയതെരു, സെൻട്രൽ ജയിലിന് സമീപം, പള്ളിക്കുന്ന്, പൊടിക്കുണ്ട്, താണ, മേലെ ചൊവ്വ എന്നിവിടങ്ങളിൽ ടാർ ഒലിച്ചിറങ്ങി റോഡ് മുഴച്ചു നിരപ്പില്ലാത്ത നിലയിലാണ്.
പതിവായി താൽക്കാലിക അറ്റകുറ്റപ്പണി മാത്രം നടത്തിയതു കാരണം റോഡ് നിരപ്പില്ലാതായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

