ഇരിക്കൂർ ∙ പിതാവ് വിനോദ് കുമാർ നടത്തുന്ന കല്യാട്ടെ ഫർണിച്ചർ നിർമാണ സ്ഥാപനത്തിൽ അവധി ദിവസം എത്തിയതായിരുന്നു ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ 4ാം ക്ലാസ് വിദ്യാർഥി വി.ഭഗത്. കൗതുകത്തിന് സോഫ പരിശോധിച്ചപ്പോൾ അതിനുള്ളിൽ സ്വർണക്കമ്മൽ!
പിതാവിനോട് വിവരം പറഞ്ഞപ്പോൾ ഇരൂഡ് സ്കൂൾ പ്രധാനാധ്യാപകൻ ഷാജുമോൻ നന്നാക്കാൻ നൽകിയതാണ് സോഫ എന്ന് അറിയിച്ചു.
ഷാജുമോനെ ബന്ധപ്പെട്ടപ്പോൾ പേരക്കുഞ്ഞിന്റെ കമ്മലാണെന്നും മാസങ്ങൾക്ക് മുൻപ് കാണാതായതാണെന്നും പറഞ്ഞു. ഇന്നലെ സ്കൂൾ അസംബ്ലിയിൽ കമ്മൽ കൈമാറിയ അഭിനവിനെ ഷാജുമോൻ സമ്മാനം നൽകി അനുമോദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

