കണ്ണൂർ ∙ ക്രിസ്മസ് ആഘോഷിക്കാൻ കണ്ണൂരിലെത്തിയ വിദേശവനിതയെ പയ്യാമ്പലം ബീച്ചിൽ തെരുവുനായ കടിച്ചു. ഇറ്റലി സ്വദേശിനി ജസീക്ക സെറീന അലക്സാണ്ടറിനെയാണ് (26) തെരുവുനായ കടിച്ചു പരുക്കേൽപിച്ചത്. ഇന്നലെ വൈകിട്ട് 4.20ന് ആയിരുന്നു സംഭവം.
സ്ഥലത്തു നിരീക്ഷണത്തിലുണ്ടായിരുന്ന പിങ്ക് പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സയും കുത്തിവയ്പ്പുമെടുത്തു. ഇറ്റലി സ്വദേശിനിയായ യുവതി ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒന്നരമാസം മുൻപാണു ബെംഗളൂരുവിലെത്തിയത്.
ചൊവ്വാഴ്ച കണ്ണൂരിലെത്തിയ ഇവർ ഇന്നലെ വൈകിട്ട് ബീച്ചിൽ സവാരിക്കെത്തിയതാണ്. പാഞ്ഞടുത്ത നാലോളം തെരുവുനായ്ക്കളിലൊന്ന് യുവതിയുടെ കാലിൽ കടിക്കുകയായിരുന്നു.
ബീച്ചിലും നടപ്പാതയിലും ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യവും വലിച്ചെറിയുന്നതിനാൽ ഏറെ തെരുവുനായ്ക്കൾ എത്താറുണ്ടെന്ന പരാതി വ്യാപകമാണ്.
നടപ്പാതയുടെ ഉദ്ഘാടന സമയത്ത് ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഇടാൻ പ്രത്യേക വേസ്റ്റ് ബോക്സുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ വേണ്ടത്രയില്ല. നടപ്പാതയിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും പരാതിയുണ്ട്.
ബീച്ചിലെ നടപ്പാതയിൽ രാത്രിയും സഞ്ചാരികൾ എത്തുന്നുണ്ട്. വെളിച്ചമില്ലാത്തതിനാൽ ഭയത്തോടെ നടക്കേണ്ട
അവസ്ഥയാണ് ബീച്ചിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

