തളിപ്പറമ്പ് ∙ മണ്ണിടിച്ചിൽ ഭീഷണിയിലായിരുന്ന കുപ്പം കപ്പണത്തട്ടിൽ ദേശീയപാത പൂർണമായും തകർന്നു. ചെറിയ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ താഴ്ന്ന ഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം പൂർണമായും പുറത്തേക്ക് ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് റോഡ് തകരാൻ ഇടയായതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസങ്ങളിൽ മഴ മാറിയിട്ടും ഇവിടെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറായില്ല.
മഴ വീണ്ടും ശക്തമായതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുരിതത്തിലായി.
മണ്ണിടിച്ചിൽ നിമിത്തം ആഴ്ചകളോളം ഇവിടെ ദേശീയപാത അടച്ചിട്ടിരുന്നു. ഇടിയുന്ന മൺതിട്ടയ്ക്ക് താഴെ താൽക്കാലിക സംരക്ഷണം ഒരുക്കിയാണ് ഗതാഗതം പുനരാരംഭിച്ചത്.
കപ്പണത്തട്ടിൽ കുന്നിനുമുകളിലൂടെ ഉണ്ടായിരുന്ന ദേശീയപാത, നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി ഇടിച്ചുതാഴ്ത്തിയതായിരുന്നു ദുരിതങ്ങൾക്ക് കാരണം. ഇപ്പോൾ മണ്ണിടിച്ചിൽ ഭീഷണി കാര്യമായി ഇല്ലെങ്കിലും താഴെ കൂടി നിർമിച്ച ദേശീയപാത പൂർണമായും തകർന്ന നിലയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

