പഴയങ്ങാടി ∙ ലൈഫ് പദ്ധതിയിൽ ഇതുവരെ 4,64,304 വീടുകളുടെ പണി പൂർത്തിയായതായും സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിക്കായി 19,000 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി എം.ബി.രാജേഷ്. ജില്ലാ പഞ്ചായത്ത് ഏഴോം പഞ്ചായത്തിൽ 24 പട്ടികജാതി കുടുംബങ്ങൾക്കായി നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 4 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പട്ടികജാതി വികസനവകുപ്പിന്റെ സ്ഥലത്താണ് ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്.
എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളായി. പട്ടികജാതി വികസന ഓഫിസർ കെ.മനോഹരൻ, ജില്ലാപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, ടി.സരള, യു.പി.ശോഭ, എൻ.വി.ശ്രീജിനി, ജില്ലാപഞ്ചായത്തംഗം സി.പി.ഷിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സഹീദ് കായിക്കാരൻ, എ.വി.സുശീല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ചന്ദ്രൻ, എ.കെ.ജയശീലൻ, വി.പരാഗൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

