തളിപ്പറമ്പ്∙ ഒരേ ബസ് ഉടമയുടെ കീഴിലുള്ള 2 ബസുകളിലെ ജീവനക്കാർ തമ്മിൽ സമയക്രമത്തെ ചൊല്ലി ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടി. ഇതിൽ ഒരു ഡ്രൈവർക്ക് തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി 7.30 ഓടെയാണ് തളിപ്പറമ്പിൽ നിന്ന് ചപ്പാരപ്പടവ് വഴി എരുവാട്ടി പോകുന്ന ബസിലെ ജീവനക്കാരും ആലക്കോട്– തേർത്തല്ലി ബസിലെ ജീവനക്കാരും തമ്മിൽ വഴക്ക് നടന്നത്.
2 ബസുകളും ഒരാളുടെ തന്നെ ഉടമസ്ഥതയിലുള്ളതും ജീവനക്കാർ പരസ്പരം 2 ബസുകളിലുമായി മാറിമാറി ജോലി ചെയ്ത് വരുന്നതുമാണത്രേ.
വഴക്കിനിടെ ഇതിൽ ഒരു ഡ്രൈവറുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. രാത്രിയിൽ വീടുകളിൽ എത്തേണ്ട യാത്രക്കാർ ബസുകളിൽ ഉള്ളതിനാൽ ഇവരെ ലക്ഷ്യത്തിൽ എത്തിച്ച ശേഷം അടുത്ത ദിവസം രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരു ബസിലെയും ജീവനക്കാരോട് പൊലീസ് നിർദേശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

