ശ്രീകണ്ഠപുരം∙ നഗരസഭ കേരളത്തിലെ ആദ്യ സമ്പൂർണ സാമ്പത്തിക സാക്ഷര മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിയ പ്രജ്യോതി സാമ്പത്തിക സാക്ഷരതാ പദ്ധതി മുഖേനയാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ സമാപന ചടങ്ങിൽ, കണ്ണൂർ എഡിഎം കലാ ഭാസ്കർ ഔപചാരികമായി പ്രഖ്യാപനം നടത്തി. ചടങ്ങിൽ നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു.
ജനങ്ങളിലെ സാമ്പത്തിക ബോധവൽക്കരണത്തെയും ഡിജിറ്റൽ സുരക്ഷിതത്വത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ നഗരസഭയുടെ ദീർഘ ദർശിത്വവും സമഗ്ര സമീപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ഈ സാമ്പത്തിക സാക്ഷരത പദ്ധതി നടത്തിയ ശ്രീകണ്ഠപുരം നഗരസഭയെ മറ്റു നഗരസഭകൾക്ക് മാതൃക ആക്കാമെന്നും എഡിഎം അഭിപ്രായപ്പെട്ടു.
നഗരസഭ വികസനകാര്യ അധ്യക്ഷ ജോസഫിന വർഗീസ് ,ഇ.വി. രാമകൃഷ്ണൻ, കെ.പി.മൊയ്തീൻ കുട്ടി, സ്ഥിരസമിതി അധ്യക്ഷരായ പി.പി.ചന്ദ്രാഗദൻ, കെ.സി.ജോസഫ് കൊന്നക്കൽ, വി.പി.നസീമ, ത്രേസ്യാമ്മ മാത്യു, സിഡിഎസ് അധ്യക്ഷ എ.
ഓമന, സെക്രട്ടറി ടി. വി.
നാരായണൻ, ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ടി.എം.രാജേന്ദ്രൻ, മെംബർ സെക്രട്ടറി വി. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. വീ കാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് അഖിൽ കുര്യനെ ചടങ്ങിൽ ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

