കരിവെള്ളൂർ ∙ വയലിൽ നെൽക്കൃഷിയിറക്കാൻ വിത്തൊരുക്കിയ കർഷകർ മഴ വന്നതോടെ ദുരിതത്തിലായി. വയലിലെ വെള്ളം നീങ്ങിയാൽ മാത്രമേ ഇനി വിത്തിറക്കാൻ കഴിയൂ.
എന്നാൽ ദിവസം കഴിയുന്തോറും മുളവന്ന നെൽവിത്ത് നശിച്ചു പോകുകയാണ്. ജില്ലയിലെ ഒട്ടുമിക്ക വയലിലും കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിലാണ്.
രണ്ടാം വിള കൃഷിക്ക് വേണ്ടി കർഷകർ വയലൊരുക്കിയിരുന്നു. നെൽവിത്തുകൾ ഒരുദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്തുവയ്ക്കുകയും ഇവ ചണച്ചാക്കിൽ കെട്ടിവയ്ക്കുകയും ചെയ്തു.
മൂന്നാം ദിവസം വിത്ത് മുള വന്നു.
എന്നാൽ, വയലിൽ വിത്തിറക്കാറായപ്പോൾ തുലാം മഴയെത്തി വയലിൽ വെള്ളം കെട്ടി നിന്നതോടെയാണ് പ്രതിസന്ധിയായത്. വയലിൽ വിത്തിറക്കിയാൽ ഞാറ്റടി വളർന്നു വരുന്ന ആദ്യ നാളുകളിൽ വെള്ളം ഉണ്ടാകാൻ പാടില്ല. ഒരുകിലോ നെൽവിത്തിന് 40 രൂപയാണ് വില.
പലരും കൃഷിക്ക് ആവശ്യമായ വിത്ത് മാത്രമാണ് കരുതിയത്. മഴ തുടർന്നാൽ വിത്ത് നശിക്കുകയും കൃഷിയിറക്കാൻ വൈകുകയും ചെയ്യും.
മഴ കാരണം കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നവരുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

