പിഎസ്സി അഭിമുഖം
ജില്ലാ എൽഎസ്ജിഡി വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളിൽ 45 പേർക്കുള്ള അഭിമുഖ പരീക്ഷ നവംബർ 6നും 7നും കെപിഎസ്സി ജില്ലാ ഓഫിസിൽ നടക്കും. 0497 2700482
നിയമനം
ജില്ലയിലെ പട്ടയ മിഷന്റെ ജോലികൾക്കായി സർവേയർ, ചെയിൻമാൻ / ഹെൽപർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള അഭിമുഖം 29ന് രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
0497 2700645
റെസ്പിറേറ്ററി തെറപ്പിസ്റ്റ്
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം 28ന് രാവിലെ 11ന് നടക്കും.
gmckannur.edu.in
എയർലൈൻ:പരിശീലനം
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പരിശീലനത്തിന് പട്ടികവർഗ വിഭാഗത്തിൽപെട്ട ബിരുദധാരികൾക്ക് 29 വരെ അപേക്ഷിക്കാം.
0497-2700357.
നെറ്റ് പരീക്ഷാ പരിശീലനം
യുജിസി മാനവിക വിഷയങ്ങളിൽ ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലന പരിപാടി സംഘടിപ്പിക്കും. 04972703130.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ∙ ഫുട്ബോൾ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്ററിലേക്ക് ആൺകുട്ടികളെ തിരഞ്ഞെടുക്കുന്നു.
2013 ജനുവരി ഒന്നിനു ശേഷം ജനിച്ചവരായിരിക്കണം. അപേക്ഷ ഫോം ഓഫിസിൽ നിന്ന് ദിവസവും വൈകിട്ട് 3 മുതൽ 6 വരെ ലഭിക്കും.
ഫോൺ–9446267779. മാഹി∙ പുതുച്ചേരി സർക്കാർ സ്ഥാപനമായ ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. ദ്രവ്യഗുണ വിജ്ഞാന, രോഗനിദാന എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
വിവരങ്ങൾ www.rgamc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട
അവസാന തീയതി നവംബർ 14.
തൊഴിൽമേള നടത്തും
ആലക്കോട്∙ പഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് 10.30 മുതൽ പഞ്ചായത്ത് ഹാളിൽ തൊഴിൽമേള നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് പി.സി.ആയിഷ അധ്യക്ഷത വഹിക്കും.
വികസനസമിതി യോഗമില്ല
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു.
വായനമത്സരം നാളെ
ജില്ലാ ലൈബ്രറി കൗൺസിൽ യുപി വിഭാഗം വിദ്യാർഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന മേഖലാതല വായനമത്സരം നാളെ നടക്കും. 5 താലൂക്കുകളിലെ 18 കേന്ദ്രങ്ങളിലാണ് മത്സരം. ഗ്രന്ഥശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ് പങ്കെടുക്കേണ്ടത്.
ഭാവി തൊഴിൽസാധ്യതകളിലേക്ക് വഴിതെളിച്ച് കരിയർ ഗൈഡൻസ് സെമിനാർ നാളെ
തളിപ്പറമ്പ്∙ പ്ലസ്ടു, കോളജ് വിദ്യാർഥികൾക്കായി മലയാള മനോരമ തൊഴിൽവീഥി, ഐഎഎം സ്റ്റഡീസ് കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിഎ, സിഎംഎ, എസിസിഎ, സിഎസ് കോഴ്സുകളിലെ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.
പരിപാടി നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ, തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ നടക്കും. സെമിനാർ നയിക്കുന്നത് വിദ്യാഭ്യാസ– ബിസിനസ് കോച്ചും പ്രാക്ടീസിങ് ചാർട്ടേഡ് അക്കൗണ്ടന്റുമായ സി.എ.മുഹമ്മദ് സാലി ആണ്.
ഫിൻഗേറ്റ് കൺസൽറ്റിങ് (യുഎഇ) ഡയറക്ടർ, ഐഎഎം സ്റ്റഡീസിന്റെയും ഡിഎൽഎച്ച് ഹോൾഡിങ്സിന്റെയും മാനേജിങ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പ്രഫഷനൽ കോഴ്സുകൾക്കൊപ്പം വിദ്യാർഥികൾക്ക് എഐ ടൂളുകൾ, പവർ ബിഐയുടെ അടിസ്ഥാനങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ പുതിയ തലമുറ സാങ്കേതികവിദ്യകളെക്കുറിച്ചും പരിചയപ്പെടാനുള്ള അവസരം സെമിനാറിലൂടെ ലഭിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മലയാള മനോരമ തൊഴിൽവീഥിയുടെ ആറുമാസ സബ്സ്ക്രിപ്ഷനും 2026 ലെ ഡയറിയും സൗജന്യമായി ലഭിക്കും. സൗജന്യ റജിസ്ട്രേഷന്, വിദ്യാർഥികൾ അവരുടെ പേര്, സ്കൂൾ എന്നിവ വാട്സാപ് നമ്പർ 7356764300 ലേക്ക് അയയ്ക്കാവുന്നതാണ്.
നെല്ലിക്കുറ്റിയിൽ നേത്രപരിശോധനാ ക്യാംപ് 28ന്
പയ്യാവൂർ∙ എരുവേശി പ്രാഥമികാരോഗ്യ കേന്ദ്രം, നെല്ലിക്കുറ്റി കേരളോദയ വായനശാല, സെന്റ് അഗസ്റ്റിൻസ് മാതൃവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രരോഗ, തിമിര ശസ്ത്രക്രിയ നിർണയ ക്യാംപ് 28ന് രാവിലെ 9.30 മുതൽ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ചർച്ച് ഹാളിൽ നടക്കും.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിക്കും.
കണ്ണൂർ ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം ഡോക്ടർമാർ സൗജന്യമായി രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകും. ക്യാംപിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്യണം. നിലവിൽ കണ്ണട
ഉപയോഗിക്കുന്നവർ അതും കൊണ്ടുവരേണ്ടതാണ്. ഫോൺ: 9526601639, 9447048592.
സൗജന്യ നേത്രപരിശോധന
കടമ്പൂർ∙ എക്സ് സർവീസ്മെൻ വെൽഫെയർ ട്രസ്റ്റ് കടമ്പൂർ, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ എന്നിവ ചേർന്ന് നാളെ 10 മുതൽ 1 വരെ വിമുക്തഭട ഭവൻ കടമ്പൂർ നോർത്ത് യുപി സ്കൂളിന് സമീപം സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും.
9349458241, 9496423579.
ഇന്റർകൊളീജിയറ്റ് വോളിബോൾ ചാംപ്യൻഷിപ് ഇന്ന്
കണ്ണൂർ ∙ എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ടിഎംടിസി സ്പോർട്സ് ഫൗണ്ടേഷൻ എന്നിവ ചേർന്ന് ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശമുയർത്തി ഇന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. കോളജിൽ ഇന്റർകൊളീജിയറ്റ് വോളിബോൾ ചാംപ്യൻഷിപ് നടത്തുന്നു.
രാവിലെ 10നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് കാഷ് പ്രൈസ് നൽകും.
ഗവി – കമ്പം യാത്രയുമായി കെഎസ്ആർടിസി
കണ്ണൂർ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവി-കുമളി-കമ്പം പാക്കേജ് ഒരുങ്ങി. 31നു വൈകിട്ട് 5നു കണ്ണൂർ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും.
അടവിയിൽ കുട്ടവഞ്ചി സഫാരി, പരുന്തുംപാറ, രാമക്കൽമേട്, ആമപ്പാറ എന്നിവയും ആസ്വദിക്കാം. 3നു രാവിലെ 6നു കണ്ണൂരിൽ തിരിച്ചെത്തും. ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 6260 രൂപയാണ് നിരക്ക്.
ഫോൺ: 9497007857, 9188938534.
ജലവിതരണം മുടങ്ങും
കണ്ണൂർ∙ അഞ്ചരക്കണ്ടി-പെരളശ്ശേരി അനുബന്ധ പഞ്ചായത്തുകളുടെ ശുദ്ധജല പദ്ധതിയുടെ ഭാഗമായ വെളിയമ്പ്ര ഇൻടേക്ക് വെൽ കം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലെ ചേലോറ ഡിവിഷനിലും ശുദ്ധജലവിതരണം പൂർണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വങ്ങാട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. തളിപ്പറമ്പ്∙ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9–5
കണ്ണൂർ∙ എസ്പിസിഎ റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോടതി, മുനിസിപ്പൽ ഓഫിസ്, കെവിആർ, ഫാത്തിമ ഹോസ്പിറ്റൽ ഭാഗങ്ങളിൽ 8.30 –10.30, കുനിയിൽ പീടിക, യതീം ഖാന, കക്കാട് ഭാഗങ്ങളിൽ 9–5
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂവത്തൂർ, കനാൽപാലം, കാഞ്ഞിരോട് വീവേഴ്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ 6 വരെ
നാളെ വൈദ്യുതി മുടങ്ങും
തളിപ്പറമ്പ് ∙ 220 കെ വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ 9 മുതൽ 5 വരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അസി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

