തിരുവനന്തപുരം ∙ സിലബസ് പുതുക്കിയെത്തിയ യോഗാസന മത്സരത്തിൽ മുതിർന്നവരെ കടത്തിവെട്ടി കണ്ണൂരിൽനിന്നുള്ള കുട്ടികൾ. 19 വയസ്സു വരെയുള്ളവർ മത്സരിച്ച ഇനത്തിലാണ് 12, 14 വയസ്സുകാർ സ്വർണം നേടിയത്.
യോഗയിൽ എല്ലാ പ്രായക്കാർക്കും ഒരേ വിഭാഗത്തിലാണു മത്സരം. ഇത്തവണ പുതിയ സിലബസ് പ്രകാരമാണു മത്സരങ്ങൾ നടത്തിയത്.
കൂത്തുപറമ്പ് കണിമംഗലം വീട്ടിൽ എം.സുജേഷിന്റെയും കെ.പി.പ്രിനിതയുടെയും മകളായ അനുവർണിക സുജേഷാണു 12ാം വയസ്സിൽ ചേച്ചിമാരെ പിന്നിലാക്കിയത്.
ആർട്ടിസ്റ്റിക് (സോളോ) യോഗയിൽ സ്വർണവും ട്രഡീഷനൽ യോഗയിൽ വെള്ളിയുമാണ് അനുവർണിക നേടിയത്. ഇന്നു ആർട്ടിസ്റ്റിക് റിഥമിക് യോഗയിലും മത്സരിക്കുന്നുണ്ട്.
മമ്പറം യുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അനുവർണിക 6 വർഷമായി യോഗ ചെയ്യുന്നുണ്ട്. യോഗയിൽ ഡിപ്ലോമ നേടിയിട്ടുള്ള മാതാപിതാക്കളിൽ നിന്നാണു യോഗ പഠിച്ചു തുടങ്ങിയത്.
യോഗ അസോസിയേഷൻ ചാംപ്യൻഷിപ്പിൽ ദേശീയ മത്സരങ്ങളിൽ രണ്ടു വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
പിണറായി സ്നേഹതീരം വീട്ടിൽ വി.ബൈജുവിന്റെയും പി.ജിംനയുടെയും മകൻ 14 വയസ്സുകാരനായ പി.സ്നേഹിൽ തുടർച്ചയായ മൂന്നാം സ്വർണമാണു ഇന്നലെ നേടിയത്. ട്രഡിഷനൽ യോഗയിൽ സ്വർണം നേടിയതിനൊപ്പം ആർട്ടിസ്റ്റിക് (സോളോ) വിഭാഗത്തിൽ വെങ്കലവും നേടി.
പിണറായി എകെജി മെമ്മോറിയൽ ഗവ. എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
ജിംനയാണു സ്നേഹിലിന്റെ ഗുരു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

