ചിറ്റാരിപ്പറമ്പ്∙ ‘ഇതിലെ കാൽനട യാത്ര പാടില്ല’ കണ്ണവം ഫോറസ്റ്റ് ഓഫിസ് മുതൽ ചുണ്ടവരെ പ്രദേശത്ത് അധികൃതർ ഇങ്ങനെ ഒരു ബോർഡ് സ്ഥാപിച്ചാൽ നന്നായിരിക്കും.
കാരണം റോഡിൽ കയറിയാൽ വാഹനം ഇടിക്കും താഴെ ഇറങ്ങിയാൽ ഇഴജന്തുക്കൾ കടിക്കും എന്ന അവസ്ഥയിലാണ് കാൽനട യാത്രക്കാർ.
കാടു വളർന്ന് റോഡിൽ കയറിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
തലശ്ശേരി – ബാവലി സംസ്ഥാനാന്തര പാതയുടെ ഭാഗമായ തൊക്കിലങ്ങാടി മുതൽ നെടുംപൊയിൽ വരെയുള്ള വിവിധ ഭാഗങ്ങളിൽ ദുരിതയാത്രയാണ്. ഇതിൽ കണ്ണവം, എടയാർ എന്നിവിടങ്ങളിലാണ് കൂടുതലും ദുരവസ്ഥ.
റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ നിറഞ്ഞിരിക്കുന്നു. യാത്രയിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസ് കഴിഞ്ഞാൽ പിന്നെ റോഡിന് പുറത്ത് ഇറങ്ങി നടക്കാൻ കഴിയില്ല.
എടയാറിൽ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ നിരപ്പായ ഇൗ സ്ഥലത്ത് എത്തുമ്പോൾ അമിത വേഗത്തിലാണ് യാത്ര.
മുൻപ് ഇവിടെ ഉണ്ടായ അപകടങ്ങളിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നു. ഇത്തരം അപകടസാഹചര്യം ഏറെയുള്ള റൂട്ടിൽ ഒരു നിയന്ത്രണവുമില്ലാതെ എത്തുന്ന വാഹനങ്ങളിൽ നിന്നു രക്ഷനേടാൻ കാൽനടയാത്രക്കാർ നന്നേ പാടുപെടുന്നു.
സ്കൂൾ കുട്ടികൾ വരുന്ന വഴിയാണ്. കാട് റോഡിന്റെ ടാറിങ്ങിൽ വരെ എത്തിയ നിലയിലായി.
ഇൗ ഭാഗം എത്തുമ്പോൾ റോഡിൽ കയറി നടക്കുക എന്നത് മാത്രമാണ് വഴി.
രാത്രി ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കാട് നീക്കാൻ നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമാകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]