
പഴയങ്ങാടി∙ മാടായി പഞ്ചായത്തിലെ ചൂട്ടാട് അഴിമുഖത്തെ പുലിമുട്ട് നിർമാണം നിലച്ചതായി പരാതി. 2022 ഒക്ടോബറിലാണ് പുലിമുട്ട് നിർമാണം ആരംഭിച്ചത്.ഒരുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ.
മൂന്നുവർഷം തികയാറായിട്ടും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. കാലാവധി കഴിഞ്ഞതിനാൽ കരാർ പുതുക്കി നൽകിയാണ് വീണ്ടും പണി തുടങ്ങിയത്. ഇപ്പോൾ വീണ്ടും പുലിമുട്ട് നിർമാണം നിലച്ച അവസ്ഥയാണ്.
ചൂട്ടാട് ബീച്ചിലെത്തുന്നവർ നിർമാണം പാതിവഴിയിലായ പുലിമുട്ടിൽ കയറുന്നത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. പുലിമുട്ടിലെ കരിങ്കൽ ചീളുകളിൽ തെന്നിവീഴുന്നത് സ്ഥിരം കാഴ്ചയാണ്. രാമന്തളി പഞ്ചായത്തിലെ പാലക്കോട് വലിയ കടപ്പുറം ഭാഗത്തും ചൂട്ടാട് ഭാഗത്തും ഒരേസമയം നിർമാണം നടത്തണമെന്നാണ് നിർദേശം.
ഇതിന് വിപരീതമായാണ് പ്രവൃത്തിയെന്നു പരാതി ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]