
ചാവശ്ശേരി∙ അമീബിക് മസ്തിഷ്ക ജ്വരം, മഞ്ഞപ്പിത്തം എന്നിവ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഇരിട്ടി നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗപ്രതിരോധത്തിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് കഴിഞ്ഞ ദിവസം സംഘാടക സമിതി യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
നഗരസഭ പരിധിയിലെ മുഴുവൻ വീടുകളും ഒന്നാം ഘട്ടത്തിൽ ക്ലോറിനേറ്റ് ചെയ്യും.
ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ ഹരിത കർമസേന, കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രവർത്തനത്തിന് പങ്കാളികളാകും. ഈ മാസം 31 നുള്ളിൽ നഗരസഭയിലെ എല്ലാ വീടുകളിലെയും കിണറുകൾ ക്ലോറിനേഷൻ നടത്തുമെന്ന് നഗരസഭ ചെയർപഴ്സൺ കെ.
ശ്രീലത പറഞ്ഞു.
ചാവശേരി പഴയ പോസ്റ്റ് ഓഫിസ് പരിസരത്തു നടന്ന കിണർ ക്ലോറിനേഷന് നഗരസഭാധ്യക്ഷ കെ.ശ്രീലത, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ.സോയ, കൗൺസിലർമാരായ വി.ശശി, സി.ബിന്ദു എന്നിവർ നേതൃത്വം നൽകി. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ്പഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർ വൈസർ രാജേഷ് വി.ജയിംസ്, സി.കെ.ഷിബു മോൻ എന്നിവർ ക്ലാസെടുത്തു.
പി.കെ.ബൾക്കീസ്, ജെഎച്ച്ഐ സ്വപ്ന, ശ്രേയ, എം.ഗീത എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]