
കരിവെള്ളൂർ ∙ ചെറുവത്തൂർ വീരമലക്കുന്ന് ഇടിഞ്ഞതിനെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. 8 കിലോമീറ്റർ അകലെയുള്ള കരിവെള്ളൂർവരെ വാഹനങ്ങളുടെ നിര നീണ്ടു.
ഇന്നലെ രാവിലെ മുതൽ കരിവെള്ളൂരിൽനിന്ന് ചെറുവത്തൂർ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. പയ്യന്നൂരിൽനിന്നു ചെറുവത്തൂർ ഭാഗത്തേക്കു പോയ വാഹനങ്ങൾ ദേശീയപാതയിൽ നിറഞ്ഞു. പല വാഹനങ്ങളും സർവീസ് റോഡ് വഴി പോകാൻ ശ്രമിച്ചു.
ഇരുപാതകളിലും വാഹനങ്ങൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കുരുക്കിൽപെട്ട വാഹനങ്ങൾക്ക് തിരികെവന്ന് ഗ്രാമീണ റോഡുകളിലേക്ക് പ്രവേശിക്കാനും കഴിഞ്ഞില്ല.
ട്രെയിൻ യാത്രക്കാർക്ക് കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്താൻ കഴിഞ്ഞില്ല. ദീർഘദൂര യാത്രക്കാർ മണിക്കുറുകളോളം ബസിനകത്ത് അകപ്പെട്ടു. കനത്ത മഴയും ഗതാഗതത്തെ ബാധിച്ചു.
നാഷനൽ പെർമിറ്റ് ലോറികൾ ഒതുക്കി നിർത്താത്തതും കുരുക്കിന് കാരണമായി. ചെറുവത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പിന്നീട് വെള്ളച്ചാൽ വഴി കടത്തിവിടുകയായിരുന്നു.രാവിലെ മുതൽ വാഹനങ്ങളെ ദേശീയപാത ഒഴിവാക്കി വിട്ടിരുന്നെങ്കിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നു.
ഉച്ചയോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]