
ചെറുപുഴ ∙ ബൈപാസ് റോഡിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം ഗതാഗത തടസ്സം ഉണ്ടാകുന്നതായി പരാതി. ചെറുപുഴ ബസ് സ്റ്റാൻഡിൽനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബൈപാസ് റോഡിലാണ് അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടു ഗതാഗതതടസ്സം ഉണ്ടാകുന്നത്. ദീർഘദൂര ബസുകൾ ഉൾപ്പെടെ 80 ലേറെ ബസുകൾ കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിൽനിന്ന് പയ്യന്നൂർ, മാതമംഗലം, ചെറുപാറ, എയ്യൻകല്ല്, തിരുമേനി, താബോർ, ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകൾ ബൈപാസ് റോഡിലൂടെയാണ് പ്രധാന റോഡിൽ പ്രവേശിക്കുന്നത്.
എന്നാൽ ബൈപാസ് റോഡരികിൽ സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്നതുമൂലം ബസുകൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാതെ നിസ്സംഗത പാലിക്കുകയാണ് അധികൃതരെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]