
കണ്ണൂർ ജില്ലയിൽ ഇന്ന് (25-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവുകൾ
അധ്യാപകർ
പാടിയോട്ടുചാൽ ∙ കടുക്കാരം ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ, പാർട്ടൈം അറബിക് അധ്യാപക തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 30നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ. 99470 71275.
ചെറുപുഴ ∙ പുളിങ്ങോം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 31ന് രാവിലെ 10ന്.
മാത്തിൽ ∙ ആലക്കാട് നാരായണൻ നായർ സ്മാരക ഗവ.യുപി സ്കൂളിൽ യുപി വിഭാഗത്തിലേക്കും ഹിന്ദി അധ്യാപക തസ്തികയിലേക്കും ഒഴിവുണ്ട്. 26ന് 2.30ന് ഹിന്ദി വിഭാഗം ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ചയും 3ന് യുപി വിഭാഗം കൂടിക്കാഴ്ചയും നടക്കും. അസ്സൽ രേഖകൾ സഹിതം ഹാജരാകണം
പയ്യന്നൂർ ∙ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം, ഹിസ്റ്ററി എച്ച്എച്ച്എസ്ടി സീനിയർ തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് 10.30ന് സ്കൂൾ ഓഫിസിൽ.
∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ ഇംഗ്ലിഷ്, ഫ്രഞ്ച്, കൊമേഴ്സ്, ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷ്യൻ, ഫുഡ് പ്രൊഡക്ഷൻ ബേക്കറി ആൻഡ് കൺഫെക്ഷനറി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 29ന് രാവിലെ 10ന് കോളജിൽ. ഫോൺ: 9567463159.
മാടായിക്കാവ് കലശോത്സവം ജൂൺ 6ന്
പഴയങ്ങാടി∙ മാടായിക്കാവിലെ പെരുങ്കളിയാട്ടം എന്നറിയപ്പെടുന്ന കലശോത്സവം ജൂൺ 6ന് നടക്കും. വൈകിട്ട് 6ന് തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടി നിവരുന്നതോടെ പരിവാരങ്ങളായ മറ്റ് തെയ്യക്കോലങ്ങളും അരങ്ങിലെത്തും. ഇന്നലെ രാവിലെയാണ് ക്ഷേത്രം മൂത്തപിടാരർ കലശോത്സവത്തിന്റെ തീയതി അറിയിച്ചത്.
ലോഗോ പ്രകാശനം മാറ്റിവച്ചു
വെള്ളോറ ∙ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന ലോഗോ പ്രകാശനം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.
പട്ടികവർഗ വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷ നാളെ
∙ പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 5 മുതൽ 8 വരെ ക്ലാസുകളിലേക്കു പട്ടികവർഗ വിഭാഗത്തിലെ ആൺകുട്ടികൾക്കു പ്രവേശനം നൽകുന്നു. പ്രവേശനപരീക്ഷ 26ന് 11ന് സ്കൂളിൽ ഫോൺ: 8848242535.
ദേവസ്വം പട്ടയം വാദം മാറ്റി
∙ കണ്ണൂർ കലക്ടറേറ്റിൽ 27, 30 തീയതികളിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ ജൂലൈ 15ലേക്കു മാറ്റി.
അഭിമുഖം
∙ പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി, എച്ച്എസ്എസ്ടി തസ്തികകളിലേക്ക് 28, 29 തീയതികളിൽ ഇന്റർവ്യൂ നടത്തുന്നു. അസി.കലക്ടറുടെ ചേംബറിൽ രാവിലെ 9.30 മുതലാണ് ഇന്റർവ്യൂ. അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ ഹാജരാകണം. ഫോൺ : 04972 700357.
ബോക്സിങ് സിലക്ഷൻ ട്രയൽസ് 28ന്
കണ്ണൂർ∙ ജില്ലാ ബോക്സിങ് അസോസിയേഷൻ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ സിലക്ഷൻ ട്രയൽസ് നടത്തുന്നു. 2009 ജനുവരി 1നും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. 28നു രാവിലെ 7നു ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തണം. ഫോൺ: 9526499666, 9447954277.
കൂടിക്കാഴ്ച 27ന്
∙ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യൂ ക്യാംപിൽ ക്യാംപ് ഫോളോവർ തസ്തികയിലേക്കുള്ള മൂന്ന് ഒഴിവിലേക്ക് (സ്വീപ്പർ, കുക്ക്) 710 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 27ന് രാവിലെ 11ന് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത്.
തൊഴിൽമേള 31ന്
∙ പാലയാട് അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം 31ന് രാവിലെ 9.30ന് എത്തണം. ഫോൺ 9495999712.
വനിതാ കമ്മിഷൻ അദാലത്ത് നാളെ
കണ്ണൂർ ∙ കേരള വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് നാളെ രാവിലെ 10നു കലക്ടറേറ്റിൽ നടക്കും. പുതിയ പരാതികൾ സ്വീകരിക്കും.