കണ്ണൂർ ∙ ബഡ്സ്, ബിആർസി സ്കൂളുകളിലെ വിദ്യാർഥികളുടെ സംസ്ഥാനതല കായികോത്സവം ബഡ്സ് ഒളിംപിയയിൽ പത്തനംതിട്ട ജില്ല 71 പോയിന്റുമായി ചാംപ്യന്മാരായി.
52 പോയിന്റ് നേടി കൊല്ലം ജില്ല രണ്ടാംസ്ഥാനവും 48 പോയിന്റുകൾ നേടി ആതിഥേയരായ കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി. 100 മീറ്റർ ഓട്ടം, ബോൾ ത്രോ(ലോവർ എബിലിറ്റി), വീൽചെയർ റേസ് (ഹയർ എബിലിറ്റി), സോഫ്റ്റ് ബോൾ (ലോവർ എബിലിറ്റി), ബാസ്ക്കറ്റ്ബോൾ ത്രോ (ഹയർ എബിലിറ്റി), സ്റ്റാൻഡിങ് ബ്രോഡ് ജംപ് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
സമാപന സമ്മേളനം കണ്ണൂർ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു.
കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരസമിതി അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, പി.രവീന്ദ്രൻ, അംഗങ്ങളായ എ.വി.ലേജു, സിജ രാജീവൻ, കലക്ടർ അരുൺ കെ.വിജയൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, വയനാട് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി.ജയചന്ദ്രൻ, കണ്ണൂർ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം.വി.ജയൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.വിജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫിസർ പി.ബിജു, കണ്ണൂർ ഡിഡിഇ ഡി.ഷൈനി എന്നിവർ പ്രസംഗിച്ചു.
ജില്ല ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ
കണ്ണൂർ ∙ ബഡ്സ് ഒളിംപിയയിൽ വിപുലമായ സൗകര്യങ്ങളൊരുക്കി സംഘാടകർ.
ശാരീരിക, മാനസിക വെല്ലുവിളി അവഗണിച്ചു മത്സരിക്കാനെത്തിയവർക്കു ജില്ല ആതിഥ്യമേകിയത് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ. കായികതാരങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന ആയിരത്തോളം പേർക്കു മികച്ച താമസ സൗകര്യമൊരുക്കി.
മെഡിക്കൽ സഹായം, ആംബുലൻസ്, ബയോ ടോയ്ലറ്റുകൾ, റാംപ് എന്നിവ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സജ്ജമാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

