കണ്ണൂർ ∙ കാൽനടക്കാർക്കുള്ള സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയാണ് റോഡ് വികസന പ്രവൃത്തികൾ നടക്കുന്നതെന്ന പരാതി ശരിവയ്ക്കുന്ന തരത്തിലാണ് കണ്ണൂർ നഗരത്തിലെ കാഴ്ച. മിക്ക സ്ഥലങ്ങളിലും റോഡ് സൗന്ദര്യവൽക്കരണ പ്രവൃത്തികളും മറ്റും നടക്കുമ്പോഴും കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനു വേണ്ടിയുള്ള സീബ്രാവരകൾ മാഞ്ഞുപോയ നിലയിലാണ്. കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിന്റെ മുന്നിലെ സീബ്രാവരകൾ മാഞ്ഞ നിലയിലായിരുന്നു.
മുനിസിപ്പൽ സ്കൂൾ വേദിയിൽ നിന്ന് ടൗൺ സ്ക്വയർ, കലക്ടറേറ്റ് മൈതാനം, പൊലീസ് മൈതാനം എന്നീ വേദികളിലേക്കും തിരിച്ചും പോകുന്നതിന് കുട്ടികളും രക്ഷിതാക്കളും റോഡ് കുറുകെ കടക്കാൻ ഏറെ വലഞ്ഞു.
ഏറെ വാഹനത്തിരക്കുള്ള കാൽടെക്സ്–സ്റ്റേഡിയം റോഡ് മുറിച്ച് കടക്കാൻ മിക്കപ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും പൊലീസ് കാവൽ വേണ്ടി വന്നു.
നഗരത്തിലെ ദേശീയപാതയിലടക്കം തിരക്കുള്ള സ്ഥലങ്ങളിൽ റോഡ് കുറുകെ കടക്കാനുള്ള സീബ്രാവരകൾ മാഞ്ഞനിലയിലാണ്.
നഗരത്തിനു പരിസരത്തെ സ്ഥലങ്ങളിലെ തിരക്കുള്ള റോഡുകളിലും സമാന അവസ്ഥയാണ്. ചക്കരക്കൽ ടൗണിലും സീബ്രാവരകൾ മാഞ്ഞതിനെത്തുടർന്ന് കാൽനടക്കാർ റോഡ് കുറുകെ കടക്കാൻ പാടുപെടുന്നുണ്ടെന്ന പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

