മട്ടന്നൂർ ∙ കഴിഞ്ഞ ദിവസം മട്ടന്നൂർ ചാവശ്ശേരിയിൽ നടന്ന അപകടത്തിൽ മരിച്ച വയോധികനെ തിരിച്ചറിയാൻ സാധിച്ചില്ല. ഇതേ തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
50 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന് 150 സെന്റി മീറ്ററോളം ഉയരമുണ്ട്. ഇടത് കാൽ പാദത്തിന് സമീപത്തായി ഓപ്പറേഷൻ ചെയ്ത രൂപത്തിലുള്ള അടയാളമുണ്ട്. ഈ ഭാഗത്ത് എല്ലുകൾ പുറത്തേക്ക് അൽപം നീങ്ങി കാൽ വളഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.
മുഷിഞ്ഞ ഷർട്ടും മുണ്ടും ആയിരുന്നു അപകടം നടക്കുന്ന സമയത്ത് വേഷം. തിരിച്ചറിയുന്നവർ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.
ഫോൺ 04902471244, 94979 80866. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

