പയ്യന്നൂർ ∙ കർഷകസംഘം നേതാവായ മാമൻ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ മരുമക്കൾ തറവാട്ടിലേക്കു വരവേറ്റതു ധാന്യങ്ങൾക്കൊണ്ടുള്ള മാമന്റെ ചിത്രമൊരുക്കി. നഗരസഭ വാർഡ് 11 കാനായി സൗത്തിൽ സ്ഥാനാർഥിയായ കർഷകസംഘം നേതാവ് പി.സുരേഷിന്റെ ചിത്രം 4 അടി വീതിയിലും 6 അടി ഉയരത്തിലുമാണ് ഒരുക്കിയത്.
നെല്ല്, ചെറുപയർ, അരി, തുവര, എള്ള്, മമ്പയർ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ കളറിനു പകരം ഉപയോഗിച്ചു. ചിത്രകാരന്മാരായ ടി.കെ.അഭിജിത്ത്, അർജുൻ കാനായി, ടി.വി.അഖിൽ, ടി.വി.നിഖിൽ, ടി.കെ.അഭിനന്ദ, ടി.കെ.ഉത്തര, ടി.കെ.സാൻവിയ, ടി.കെ.മിത്രമോൾ, ഇവാഞ്ജലീൻ ദേവശ്രീ എന്നിവരാണ് 4 മണിക്കൂർ കൊണ്ടു ചിത്രം പൂർത്തിയാക്കിയത്.
പിലാത്തറ ∙ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ ചെറുതാഴത്ത് എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ചു.
എൽഡിഎഫ് സ്ഥാനാർഥികൾ മിക്ക വാർഡുകളിലും രണ്ടാംഘട്ട ഭവന സന്ദർശന പ്രചാരണത്തിലേക്ക് കടന്നു.
യുഡിഎഫ് സ്ഥാനാർഥികളുടെ ഭവനസന്ദർശന പരിപാടി മേലതിയടത്ത് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വി.വി.വിജയൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ബ്രിജേഷ് കുമാർ, മണ്ഡലം പ്രസിഡന്റ് യു.രാമചന്ദ്രൻ, കെ.രാമദാസൻ, കെ.ഷൈജു, മിഥുൻ കുളപ്പുറം, എം.കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

