പരിയാരം∙ നാലുവയസ്സുകാരൻ പരിയാരം അലക്യത്തെ ഡാനിയേൽ വേമ്പനാട്ടുകായലിൽ 5 കിലോമീറ്റർ നീന്തിയെടുത്തത് ലോക റെക്കോർഡ്. പത്തുവയസ്സുവരെയുള്ള ഭിന്നശേഷിക്കാരിൽ കൂടുതൽ ദൂരം നീന്തിയ പ്രായം കുറഞ്ഞ കുട്ടിയെന്ന തിളക്കമുണ്ട് കുഞ്ഞുഡാനിയലിന്റെ ഈ നേട്ടത്തിന്.
സർക്കാർ നടപ്പാക്കുന്ന ഭിന്നശേഷിക്കാരുടെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാട്ടർ തെറപ്പി (ജലചികിത്സ) കോഴ്സിലൂടെയാണ് നീന്തൽ പരിശീലിച്ചത്. മംഗളൂരുവിൽ ജോലിചെയ്യുന്ന പ്രഫുൽ ജോസിന്റെയും അയർലൻഡിൽ നഴ്സായ ഐശ്വര്യയുടെയും മകനാണ് ഡാനിയൽ.
പരിയാരം അലക്യത്ത് താമസിക്കുന്ന മുത്തച്ഛൻ മേച്ചിറാകത്ത് ബാബു, അമ്മൂമ്മ ഷാന്റി എം.
ബാബു എന്നിവർക്കൊപ്പമാണ് താമസം. മൂന്നാം വയസ്സിലാണ് ഡാനിയലിന് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
തുടർന്നു പല തെറപ്പിയും ചെയ്തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതിനിടയിലാണ് ഡാനിയലിന്റെ ഷാന്റി വാട്ടർ തെറപ്പിയെക്കുറിച്ച് കേട്ടത്. തുടർന്ന് കോട്ടയത്തെ ജീവൻരക്ഷാ സ്വിമ്മിങ് അക്കാദമിയിൽ നീന്തൽ പരിശീലനം ആരംഭിച്ചതോടെ ഡാനിയലിൽ മാറ്റങ്ങളുണ്ടായി.
രാത്രിയിൽ തീരെ ഉറങ്ങാതിരുന്ന കുട്ടി നന്നായി ഉറങ്ങാൻ തുടങ്ങി.
ആഹാരം കഴിക്കാനുള്ള മടിയും കരയുമ്പോൾ കണ്ണീർ വരാത്തതടക്കമുള്ള പ്രശ്നങ്ങളും മാറി. നിലവിൽ സംസാരിക്കാൻ മാത്രമാണ് ബുദ്ധിമുട്ട്.
എഴുത്തും ഡാനിയലിന് വഴങ്ങിത്തുടങ്ങി. വിളയാങ്കോടുള്ള എസ്എൻ കിഡ്സിൽ എൽകെജിയിലാണ് നിലവിൽ പഠിക്കുന്നത്.
പയ്യന്നൂർ തപസ്യയിൽ വേണു മാസ്റ്ററുടെ കീഴിൽ കീ ബോർഡും പരിശീലിക്കുന്നുണ്ട്. ഡേവിഡ്, സാറ മറിയം എന്നിവർ സഹോദരങ്ങളാണ്.‘മൂന്ന് ദിവസം കൊണ്ടാണ് ഡാനിയൽ നീന്തൽ പഠിച്ചത്.
ആദ്യ ദിവസം ട്യൂബിലും തുടർന്നുള്ള ദിവസങ്ങളിൽ ഇവയുടെ സഹായമില്ലാതെയും നീന്തി.
തുടർന്ന് ഡാനിയലിന് അക്കാദമി സൂപ്പർ സ്വിമ്മർ അവാർഡും നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 17ന് അഷ്ടമുടി കായലിൽ നീന്തലിൽ വേൾഡ് റെക്കോർഡ് അറ്റംപ്റ്റ് ട്രയൽ നടന്നിരുന്നു.
അന്ന് രണ്ട് കിലോമീറ്റർ നീന്തിയാണ് വേൾഡ് റെക്കോർഡ് മത്സരത്തിലേക്ക് യോഗ്യത നേടിയത്. സെപ്റ്റംബർ 13ന് വേമ്പനാട്ടുകായലിൽ നീന്തി ഡാനിയൽ റെക്കോർഡിട്ടത്.
സർക്കാരിന്റെ ഭിന്നശേഷി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്വിമ്മിങ് തെറപ്പി കോഴ്സ് പൂർത്തിയാക്കിയ കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. കോട്ടയം സ്വിമ്മിങ് അക്കാദമിയിലെ ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദാണ് പരിശീലകൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

