മേലെചൊവ്വ∙ കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേലെചൊവ്വയിൽ നിർമിക്കുന്ന മേൽപാലം 2027 ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷ. ഡ്രെയ്നേജ്, സർവീസ് റോഡ് എന്നിവയുടെ ജോലിയാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ ദേശീയപാതയുടെ അരികിലുള്ള ചെറിയ പൈപ്ലൈനുകൾ, കേബിളുകൾ, വൈദ്യുതത്തൂണുകൾ എന്നിവയും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
ഇതിന് നിലവിൽ സ്ഥലം ഏറ്റെടുത്തതിന് പുറമേ കുറച്ച് കൂടി സ്ഥലം വേണ്ടിവരും.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കുവേണ്ടി നേരത്തേ അളന്നു കുറ്റിയടിച്ച സ്ഥലം ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. സ്ഥലം ഏറ്റെടുക്കൽ ഉടനുണ്ടാകും.സർവീസ് റോഡുകൾ ഒരുക്കിയ ശേഷമാകും പാലം നിർമാണത്തിലേക്ക് കടക്കുക.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ കരാർ. റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ മേൽനോട്ടം.
രണ്ടുവർഷമാണ് നിർമാണ കാലാവധി.മേലെ ചൊവ്വയിലെ ഗതാഗതതടസ്സം പരിഹരിക്കാൻ അടിപ്പാത നിർമിക്കാനായിരുന്നു ആദ്യം ആലോചിച്ചത്.
എന്നാൽ, ജല അതോറിറ്റിയുടെ മേലെ ചൊവ്വയിലെ പ്രധാന ജലസംഭരണിയിലേക്കും നഗരത്തിലേക്കും പോകുന്ന പൈപ്ലൈൻ ഉൾപ്പെടെ മാറ്റിസ്ഥാപിക്കുന്നത് തടസ്സമായി. പൈപ്ലൈൻ മാറ്റിസ്ഥാപിക്കുന്നതിലുള്ള ഭാരിച്ച ചെലവും പ്രവൃത്തി കാലയളവിൽ കണ്ണൂർ നഗരത്തിലും പരിസരങ്ങളിലും കുടിവെള്ളം മുടങ്ങുമെന്നതും പരിഗണിച്ചാണ് പദ്ധതി മേൽപാലത്തിലെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

