ചിറ്റാരിപ്പറമ്പ് ∙ വനമേഖലയിലെ ജനവാസകേന്ദ്രത്തിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്നലെ പുലർച്ചെ ആറു മണിയോടെ ബന്ധുവിനൊപ്പം സ്കൂട്ടിയിൽ ജോലിക്ക് പോകാൻ ഇറങ്ങിയ പെരുവ കടൽകണ്ടം സ്വദേശി നടമ്മൽ പി.രാജന് കാട്ടുപോത്ത് ആക്രമണത്തിൽ പരുക്കേറ്റു.
കാട്ടുപോത്ത് സ്കൂട്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാലിനു പരുക്കേറ്റ രാജനെ നാട്ടുകാർ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന്റെ അസ്ഥിക്കു പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന ബന്ധു പി.ബാബു പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.
കണ്ണവം വനമേഖലയിലാണ് ജില്ലയിൽ കാട്ടുപോത്തുകൾ കൂടുതലായും കാണുന്നത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, കണ്ണവം കോളനി, ചെന്നപ്പൊയിൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്, വാഴമല എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമായി. ഇതിൽ കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം വനത്തിനോടു ചേർന്ന് കിടക്കുന്ന വിവിധ ഭാഗങ്ങളിലാണ് കാട്ടുപോത്തിന്റെ ശല്യം അതിരൂക്ഷമായുള്ളത്.
ഈ വർഷം തന്നെ പന്ന്യോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിൻ കൂട്ടം രണ്ട് ഗർഭിണികളായ പശുക്കളെ കുത്തികൊന്നിരുന്നു.
രണ്ട് വർഷം മുൻപ് മാർച്ച് ആദ്യവാരത്തിലാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ കോളയാട് കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (98) കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചത്. ഒരു വർഷം മുൻപ് ഡിസംബർ മാസം വിരണ്ടോടിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റിരുന്നു.
പെരുവ ചങ്ങല ഗേറ്റ് റോഡിൽ കടൽ കണ്ടം ബസ് സ്റ്റോപ്പിന് സമീപം ചെമ്പുക്കാവ് സ്വദേശി ബാബു മരാടിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇങ്ങനെ പരുക്കേറ്റവർ നിരവധിയാണ്.
വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് കൂടാതെ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപോത്ത് വ്യാപക നാശം ഉണ്ടാക്കുന്നുണ്ട്.
കൃഷികളുടെ ഇലകൾ തിന്ന് നശിപ്പിക്കും. കാട്ടുപോത്തുകളുടെ അക്രമം കാരണം രാത്രി വൈകുംവരെ കാവലിരുന്നാണ് ഈ പ്രദേശത്തുള്ളവർ കൃഷിയിടം സംരക്ഷിക്കുന്നത്. കോളയാട് ചങ്ങല ഗേറ്റ് മുതൽ പെരുവ വരെയുള്ള ആറ് കിലോ മീറ്ററോളം റോഡിൽ ദിനംപ്രതി കാട്ടുപോത്തുകൾ എത്തുന്നുണ്ട്.
പെരുവ ഭാഗത്തേക്ക് എല്ലാ സമയത്തും ബസ് ഇല്ലാത്തതിനാൽ വനത്തിലൂടെ കാൽ നടയായാണ് പലരും യാത്ര ചെയ്യുന്നത്.
അതോടൊപ്പം ബൈക്ക് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പലപ്പോഴും രാവിലെ മുതൽ തന്നെ റോഡരികിൽ എത്തുന്ന അവസ്ഥയിലാണ്.
കാട്ടുപോത്തുകൾ കൂട്ടത്തോടെ റോഡിൽ നിലയുറപ്പിക്കുന്നത് കൊണ്ട് യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ. റോഡിന് ഇരു വശത്തും വഴികളിലും അടിക്കാടുകൾ വെട്ടിമാറ്റണം. കാട്ടിൽ മറഞ്ഞിരിക്കുന്ന ഇവയെ കാണാതെ പെട്ടെന്ന് മുന്നിൽ എത്തുന്നത് വലിയ അപകടം ഉണ്ടാക്കും എന്ന് നാട്ടുകാർ പറയുന്നു.
പെരുവയിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം; യുവാവിന് പരുക്ക്
കോളയാട് ∙ പെരുവയിൽ വീണ്ടും കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരുക്ക്.
ഇന്നലെ പുലർച്ചെ 6 മണിയോടെ ബന്ധുവിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകാൻ ഇറങ്ങിയ പെരുവ കടൽകണ്ടം സ്വദേശി നടമ്മൽ പി.രാജനാണ് പരുക്കേറ്റത്. കടൽകണ്ടം റോഡിൽ വച്ച് കാട്ടുപോത്ത് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വീട്ടിൽ നിന്ന് 200 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം. കാലിനു പരുക്കേറ്റ രാജനെ നാട്ടുകാർ കൂത്തുപറമ്പിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന്റെ അസ്ഥിക്കു പൊട്ടൽ സംഭവിച്ചിട്ടുണ്ട്.
ഒപ്പം ഉണ്ടായിരുന്ന ബന്ധു പി.ബാബു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. കോളയാട് ചങ്ങലഗേറ്റ് മുതൽ റോഡിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് പതിവാണ്. ഇത്തരം സംഭവം ആവർത്തിച്ചുണ്ടാകുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണെന്ന് കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് പറഞ്ഞു.
മൂന്ന് മാസം മുൻപും പെരുവ റോഡിൽ സമാനമായ അപകടം ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]