
കൈതേരി ∙ കപ്പണ മുതൽ പതിനൊന്നാം മൈൽ വരെയുള്ള ഭാഗങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാകുന്നു. റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകുന്നത് കാൽനട
യാത്രക്കാർക്കും ദുരിതമാകുന്നു. കൈതേരി ഇടം ടൗണിൽ ഓവുചാലിലേക്ക് മഴവെള്ളം ഒഴുകിപ്പോകാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഓവുചാലുകൾ നവീകരിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ.
കൈതേരി കപ്പണ വളവിനു സമീപം റോഡിൽ മുഴുവനും ചെളിവെള്ളം നിറയുകയാണ്.
കൈതേരി പതിനൊന്നാം മൈലിൽ റോഡരികിൽ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. ഇത് പിന്നീട് മൂടിയെങ്കിലും മഴ പെയ്തതോടെ ഇവിടെയും ചെളിക്കെട്ട് രൂക്ഷമായി.
റോഡരികിലെ ചെളിക്കെട്ടിലൂടെ ഇരുചക്ര വാഹനങ്ങൾ പോകുമ്പോൾ തെന്നിവീഴാനും മറ്റ് വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി നിയന്ത്രണം വിടാനും സാധ്യതയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]