
ഇരിക്കൂർ ∙ കണിയാർവയൽ-മലപ്പട്ടം-മയ്യിൽ റോഡിൽ മണ്ണിടിച്ചിൽ രൂക്ഷം. കണിയാർവയൽ വളവ്, തലക്കോട് എന്നിവിടങ്ങളിലാണു മണ്ണിടിഞ്ഞിരിക്കുന്നത്.
കണിയാർവയലിൽ 50 മീറ്ററോളം ഭാഗത്ത് 2 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. തലക്കോട് 100 മീറ്ററോളം ഭാഗത്ത് 3 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്.
പല സ്ഥലങ്ങളിലും ഓവുചാൽ ഉൾപ്പെടെ മണ്ണ് മൂടിയതിനാൽ വെള്ളം റോഡിലൂടെയാണു ഒഴുകുന്നത്.
കണിയാർവയലിൽ 30 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ മിക്കഭാഗങ്ങളും ഏതുസമയവും തകർന്നുവീഴാവുന്ന നിലയിലാണ്. ഇതിനുമുകളിൽ വേരുകൾ പുറത്തായ നിലയിൽ കൂറ്റൻ മരങ്ങളുള്ളതും ഭീഷണിയാകുന്നു.
ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന കണ്ണൂരിലേക്കുള്ള പ്രധാന റോഡാണിത്. റോഡരികിൽ മണ്ണ് കൂടിക്കിടക്കുന്നതും കാൽനടക്കാർക്കു പ്രയാസമുണ്ടാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]