
ആലക്കോട്∙ കാർത്തികപുരം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾമുറ്റത്തിന്റെ ഒരുവർഷം മുൻപ് ഇടിഞ്ഞ സംരക്ഷണഭിത്തി അതേ അവസ്ഥയിൽ തന്നെയാണിപ്പോഴും. ബാക്കിഭാഗം ഇടിയുമെന്നും നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന് തന്നെ ഭീഷണിയാകുമെന്നും അറിയാമെങ്കിലും അധികൃതർ കണ്ട
മട്ടില്ല. 6 മീറ്റർ ഉയരത്തിലും 40 ഓളം മീറ്റർ വീതിയിലുമുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതാകട്ടെ കാർത്തികപുരം–പാറോത്തുംമല റോഡിലേക്കും.
ഇതുവഴിയുള്ള ഗതാഗതത്തിനും തടസ്സമുണ്ടായിരിക്കുകയാണ്. ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കാനും പറ്റാത്ത അവസ്ഥയാണ്.
നീക്കിയാൽ കൂടുതൽ മണ്ണിടിയും.
സംരക്ഷണഭിത്തിയോടു കൂടി മൂന്നുമീറ്റർ വീതിയിൽ സ്കൂൾ മുറ്റവും ഇടിഞ്ഞിട്ടുണ്ട്. മുറ്റത്ത് കളിക്കേണ്ട
കുട്ടികൾക്ക് അപകടാവസ്ഥ കണ്ട് ഇവിടേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്. മഴയത്ത് വെള്ളം ഇറങ്ങി കൂടുതൽ ഭാഗം ഇടിയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടറിയണം.
സ്കൂൾ അധികൃതർ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയതിനെ തുടർന്ന് സംരക്ഷണഭിത്തി പുനർനിർമിക്കാൻ 90 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും പണി ആരംഭിച്ചില്ല. ഫണ്ട് അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയായപ്പോൾ മഴ തുടങ്ങി.
മഴ മാറിയിട്ടാണ് പണി നടക്കുന്നതെങ്കിൽ ഈ മഴക്കാലം മുഴുവൻ അധ്യാപകർക്കും സ്കൂൾ കുട്ടികൾക്കും ഭീതിയോടെ കഴിയേണ്ടിവരും. കഴിഞ്ഞവർഷം ജൂണിലാണ് സംരക്ഷണ ഭിത്തി തകർന്നത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]