
അഴീക്കോട് ∙ നീർക്കടവ് തീരത്തോടു ചേർന്ന് അപകടാവസ്ഥയിലായ 10 പഴയ വീടുകൾ പൊളിച്ചുനീക്കി. ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ വീട് ലഭിച്ച ഗുണഭോക്താക്കളുടെ വീടുകളാണ് പൊളിച്ചത്.
അഴീക്കോട് പഞ്ചായത്തിന്റെ ദുരന്തനിവാരണ പദ്ധതി മുഖേന പഞ്ചായത്തിന്റെകൂടി സഹായത്തോടെ ഫിഷറീസ് വകുപ്പാണ് വീടുകൾ പൊളിച്ചുമാറ്റിയത്. വീട് ലഭിച്ച് നേരത്തെ വീട്ടുകാർ ഒഴിഞ്ഞു പോയിരുന്നു.കെട്ടിടം പൊളിച്ചു നീക്കി സ്ഥലം പ്രയോജനപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ച് കലക്ടറാണ് പൊളിക്കാൻ ഉത്തരവിട്ടത്.
തുടർന്ന് കെ.വി.സുമേഷ് എംഎൽഎ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.
അജീഷ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ആർ. ജുഗുനു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമെടുത്തു.ജില്ലയിൽ വിവിധയിടങ്ങളിൽ ഇത്തരത്തിലുള്ള വീടുകളും ഉടൻ പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു.തഹസിൽദാരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗം പി.എ.ജലജ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ അരുൺ സുരേഷ്, ആർ.എസ്.അഖിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പുതിയ വീട് നിർമിക്കാൻ ഗുണഭോക്താക്കൾക്ക് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതി മുഖേന 10 ലക്ഷം രൂപ നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]