
പയ്യന്നൂർ ∙ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ കണ്ണടച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് എംഎൽഎ ഫണ്ടിൽനിന്നും എംപി ഫണ്ടിൽനിന്നും നഗരസഭയുടെ ഫണ്ടിൽ നിന്നുമൊക്കെ അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകളാണ് കണ്ണടച്ചത്.
സഹകരണ ആശുപത്രിക്ക് മുന്നിലും സെൻട്രൽ ബസാറിനു മുന്നിലും പുതിയ ബസ് സ്റ്റാൻഡിലും പെരുമ്പ കെഎസ്ആർടിസിക്ക് മുന്നിലുമുള്ള ഹൈമാസ്റ്റ് കണ്ണടച്ചിട്ട് 4 മാസം പിന്നിടുന്നു. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലുള്ള ഹൈമാസ്റ്റ് വിളക്കുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.
ജനപ്രതിനിധികളുടെ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചാൽ അതിന്റെ സംരക്ഷണ ചുമതല നഗരസഭയ്ക്കാണ്.
വൈദ്യുതി ചാർജ് ഇനത്തിൽ ഭീമമായ തുക നഗരസഭ വൈദ്യുതി ബോർഡിനും അടയ്ക്കണം. ഇതെല്ലാം ഒഴിവാക്കാൻ നഗരസഭ കണ്ടെത്തിയ മാർഗമാണ് തകരാറിലായ ഹൈമാസ്റ്റ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക എന്നത്.
ഹൈമാസ്റ്റ് വിളക്കുകൾ ഉള്ള സ്ഥലങ്ങളിൽ മറ്റ് വിളക്കുകൾ സ്ഥാപിക്കാൻ നഗരസഭ തയാറല്ല. ഇത് മൂലം ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]