
കണ്ണൂർ ജില്ലയിൽ ഇന്ന് (24-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പടിയൂർ ∙ ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് ജൂനിയർ അധ്യാപകനെ വേണം. കൂടിക്കാഴ്ച 25 ന് 11.30ന്.
പഴയങ്ങാടി ∙ മാടായി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം പാർട്ടൈം, പിഇടി ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന്.
മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
ചെറുപുഴ ∙ കന്നിക്കളം നവജ്യോതി കോളേജ് സോഷ്യൽ വർക്ക്, സൈക്കോളജി വിഭാഗം, ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കോളേജ് മാനേജർ ഫാ.ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.സിജോയ് പോൾ അധ്യക്ഷത വഹിച്ചു. സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി അസി.ഡയറക്ടർ സിസ്റ്റർ സജീവ, കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.സോമശേഖരൻ, ആൽബർട്ട് മാത്യു എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
നിർമലഗിരി ∙ കോളജിൽ (ഓട്ടോണമസ്) വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ ഒഴിവുള്ള എസ്സി, എസ്ടി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്നും നാളെയും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരായി അപേക്ഷ സമർപ്പിക്കണം. 7902200069, 7902200068.
അനുമോദിക്കുന്നു
പാട്യം ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ സീനിയർ സിറ്റിസൻസ് ഫോറം പാട്യം പുതിയതെരു യൂണിറ്റ് അനുമോദിക്കും. പാട്യം പഞ്ചായത്തിൽ സ്ഥിരത്താമസമുള്ള യൂണിറ്റ് അംഗങ്ങളുടെ പേരമക്കളെയാണ് ആദരിക്കുക. 30ന് മുൻപ് ബന്ധപ്പെടണം. 9048684206, 9495472380.