
എഡിജിപി എം.ആർ.അജിത്കുമാർ കൊട്ടിയൂരിൽ രഹസ്യമായെത്തി ദർശനം നടത്തി; വഴിപാടായി സ്വർണക്കുടം സമർപ്പിച്ചു
കൊട്ടിയൂർ∙ എഡിജിപി എം.ആർ.അജിത്കുമാർ കൊട്ടിയൂരിൽ രഹസ്യമായെത്തി ദർശനം നടത്തി. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ കൊട്ടിയൂരിലെത്തിയ എഡിജിപി വഴിപാടായി സ്വർണ്ണക്കുടം സമർപ്പിച്ചു.
ഉദ്ദിഷ്ട കാര്യസാധ്യത്തിനും കൃതജ്ഞതയ്ക്കുമായാണ് ഇവിടെ സ്വർണം വെള്ളി കുടങ്ങൾ സമർപ്പിക്കുന്നത്.
സ്വർണക്കുടം സമർപ്പണം നേരത്തേ തന്നെ ബുക്ക് ചെയ്ത ശേഷം എത്തിയ എഡിജിപിയുടെ ദർശന വിവരം പുറത്ത് അറിയാതിരിക്കാൻ കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഫോട്ടോ എടുക്കുന്നതടക്കം വിലക്കി.
ആ സമയത്ത് ക്ഷേത്രപരിസരത്ത് മൊബൈൽ ഫോൺ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്, ജാമർ ഉപയോഗിച്ചുവെന്ന അഭ്യൂഹത്തിനും കാരണമായിട്ടുണ്ട്. ഡിജിപി സ്ഥാനത്തേക്കുള്ള ആറംഗ പട്ടികയിൽ അജിത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പെട്ടെന്നുള്ള കൊട്ടിയൂർ ദർശനം ഉണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]