
രാത്രിയിൽ കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിന് എത്തി; കൊട്ടിയൂരിൽ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടിയൂർ ∙ കൊട്ടിയൂരിൽ രാത്രി ഗതാഗതക്കുരുക്ക്. പകൽ വാഹനങ്ങൾ ധാരാളമെത്തുകയും ഇടയ്ക്കിടെ ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തെങ്കിലും രാത്രി 7 മണിയോടെയാണ് കുരുക്ക് രൂക്ഷമായത്. സ്കൂളുകൾക്ക് അവധി ആയിരുന്നതിനാൽ പകൽ ഗതാഗതക്കുരുക്ക് ഭയന്ന് ഭക്തജന പ്രവാഹം കുറവായിരുന്നു. എന്നാൽ പതിവിനു വിപരീതമായി രാത്രിയിൽ കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിന് എത്തിയതാണ് ഗതാഗതക്കുരുക്ക് വർധിപ്പിച്ചത്. വലിയ വാഹനങ്ങൾ എത്താതിരുന്നതിനാൽ പൊലീസിന് ഇടപെടാൻ സൗകര്യം ലഭിച്ചു. ആദ്യമായാണ് കൊട്ടിയൂരിൽ രാത്രി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.