
കണ്ണൂർ ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടങ്ങും
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോയസ്സൻ കുന്ന്, അയ്യത്താൻ, ബീരങ്കി ബസാർ, കാവുംതാഴെ, തണൽ, കണ്ണൻകുന്ന്, ഗെയിൽ, അദാനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 3 വരെ.
∙പാടിയോട്ടുചാൽ ഞെക്ലി, തൊള്ളത്ത് വയൽ, പൊന്നമ്പാറ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5വരെ
∙ഹാജിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
∙ കുഞ്ഞിമംഗലം കണ്ടംകുളങ്ങര, പിഎച്ച്സി, മൂശാരിക്കൊവ്വൽ, ആണ്ടാംകൊവ്വൽ, പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30–5
അധ്യാപക ഒഴിവ്
കൂത്തുപറമ്പ് ∙ എംഇഎസ് കോളജിൽ കൊമേഴ്സ്, ട്രാവൽ ആൻഡ് ടൂറിസം, ബിഎസ്ഡബ്ല്യൂ വിഭാഗങ്ങളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കും നെറ്റ് യോഗ്യതയും വേണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 30നകം സ്വന്തം ബയോഡേറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. 9605630995.
കടവത്തൂർ എൻഐഎ കോളജിൽ അറബിക്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. മേയ് 8ന് ഉച്ചയ്ക്ക് 11നും യുജിസി വിഭാഗത്തിൽ ഉച്ചയ്ക്ക് 12 നും കോളജ് ഓഫിസിൽ അഭിമുഖം നടക്കും. ഫോൺ: 9497646864.
യുണൈറ്റഡ് ഫുട്ബോൾ
പാറപ്രം ∙ യുണൈറ്റഡ് ഫുട്ബോൾ ടൂർണമെന്റിൽ താഴെക്കാവ് ബ്രദേഴ്സ് അണ്ടലൂർ നാഷനൽ തോട്ടടയെ (5–1) പരാജയപ്പെടുത്തി. ഇന്ന് ആലി രാധാകൃഷ്ണൻ ക്ലബ് കായലോട്, മഠത്തുംഭാഗം മില്ലേനിയം ഫ്രണ്ട്സിനെ നേരിടും.
ഡോക്ടർ നിയമനം
പട്ടുവം∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി നടത്തുന്നതിന് ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 28ന് കലക്ടറേറ്റിൽ നടക്കും. അപേക്ഷകൾ 26ന് 2ന് മുൻപായി പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കണം. ഫോൺ: 9446516564.
ടെലിഫോൺ സൂപ്പർവൈസർ ഒഴിവ്
∙ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ടെലിഫോൺ സൂപ്പർവൈസർ തസ്തികയിൽ ഓപ്പൺ വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മേയ് 9നകം റജിസ്റ്റർ ചെയ്യണം.
മെഡിക്കൽ ക്യാംപ്
പെരുമ്പടവ്∙ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി, പെരുമ്പടവ് ക്രെഡിറ്റ് യൂണിയൻ, കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 27ന് രാവിലെ 9.30 മുതൽ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ .പെരുമ്പടവ്∙ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി, പെരുമ്പടവ് ക്രെഡിറ്റ് യൂണിയൻ, കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 27ന് രാവിലെ 9.30 മുതൽ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ .