കണ്ണൂർ∙ ഏതുസമയവും പൊളിഞ്ഞുവീഴുമെന്ന ഭീകരാവസ്ഥയിൽ നിൽക്കുന്ന കാൽടെക്സിലെ മൂന്നുനിലക്കെട്ടിടം പൊളിക്കാൻ ഉത്തരവിറങ്ങി 2 മാസം ആകാറായിട്ടും കോർപറേഷന് അനക്കമില്ല. ട്രാഫിക് സിഗ്നലിനു സമീപം ഷീ ലോഡ്ജിനടുത്തുള്ള മൂന്നുനിലക്കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്.
ജനുവരി 2ന് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു താഴെ നിർത്തിയിട്ടിരുന്ന കാർ തകർന്നിരുന്നു. കോർപറേഷനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ കെട്ടിടം പൊളിച്ചുനീക്കാൻ സെക്രട്ടറി ഉത്തരവിട്ടു.
കെട്ടിടത്തിന്റെ അതിർത്തിയോടു ചേർന്ന സ്ഥലം പൂർണമായും അടച്ച് ജനം പ്രവേശിക്കാത്ത രീതിയിൽ മറച്ച് കെട്ടിടം പൊളിക്കാൻ ജനുവരി 3ന് ആണ് എൻജീനീയറിങ് വിഭാഗത്തിന് ഉത്തരവു നൽകിയത്.
എന്നാൽ പിന്നീട് ഒന്നും നടന്നില്ല. എല്ലാം ഫയലിൽ ഒതുങ്ങി.
ഇപ്പോഴും കെട്ടിടത്തിന് താഴെ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഏതുനേരവും കെട്ടിടം വീഴുമെന്ന് അറിയാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
അതിഥിത്തൊഴിലാളികൾ മിക്ക സമയവും ഇവിടെ ക്യാംപ് ചെയ്യാറുണ്ട്. 60 വർഷത്തിലേറെ പഴക്കമുള്ളതാണു കെട്ടിടം.
മുൻപ് കോഴിക്കോട് നഗരത്തിൽ പഴക്കമേറിയ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചിരുന്നു. കണ്ണൂരിലെ ഈ കെട്ടിടവും കാത്തിരിക്കുന്നത് മറ്റൊരു ദുരന്തമായേക്കാം.
ദുരന്തം വരും വരെ കാത്തിരിക്കുകയാണോ കോർപറേഷൻ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാറ്റോ മഴയോ വന്നാൽ കെട്ടിടം ഒന്നടങ്കം ഇടിഞ്ഞു വീഴും.
അപകടാവസ്ഥയിലാണെന്നു മുന്നറിയിപ്പ് ബോർഡ് പോലും കോർപറേഷൻ സ്ഥാപിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

