പിണറായി ∙ പാനുണ്ടയിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം; പിന്നിൽ സിപിഎമ്മെന്നു കോൺഗ്രസും ബിജെപിയും. സംഭവത്തിൽ 8 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ബിജെപി പ്രവർത്തകൻ പാനുണ്ട പടിഞ്ഞാറയിൽ ഹൗസിൽ വിപിൻരാജ് (40), യൂത്ത് കോൺഗ്രസ് പിണറായി മണ്ഡലം ജനറൽ സെക്രട്ടറി ആലക്കണ്ടി ബസാർ കപ്പണക്കാട് റോഡ് വൃന്ദാവനം ഹൗസിൽ എം.പ്രനൂപ് (34) എന്നിവരുടെ വീടുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ പുലർച്ചെ മൂന്നിനാണ് ആക്രമണമുണ്ടായത്.
സംഭവസമയത്ത് രണ്ടു വീട്ടുകാരും സമീപത്തെ കോയ്യാളക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിനു പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ലോറി ഡ്രൈവറായ വിപിൻരാജ് വല്ലപ്പോഴുമേ വീട്ടിലുണ്ടാകാറുള്ളൂ.
മറ്റാരും താമസമില്ല. കഴിഞ്ഞദിവസം കോയ്യാളക്കുന്ന് ക്ഷേത്രം ഉത്സവക്കാഴ്ച പോകുമ്പോൾ സമീപത്ത് സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് വിവരം.
വിപിൻരാജിന്റെ പണി പൂർത്തിയാകാത്ത വീടിന്റെ പൂട്ടുതകർത്ത് ഉള്ളിൽക്കടന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. 16,500 രൂപ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി. പ്രനൂപിന്റെ വീട്ടിലെ മുൻവശത്തെ 3 ജനൽചില്ലുകളും അക്വേറിയവും ചെടിച്ചട്ടിയും തകർത്തു. ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകരായ ആദിത്യൻ, വൈഷ്ണവ് എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സിപിഎം പ്രവർത്തകൻ സജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കുറച്ചുദിവസം മുൻപ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ കാണാതായതിനെത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രനൂപിന്റെ വീട് കെപിസിസി ട്രഷറർ വി.എ.നാരായണൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മണ്ഡലം പ്രസിഡന്റ് സുജിത് കാരായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ധനീഷ്, മമ്പറം ദിവാകരൻ, എന്നിവർ സന്ദർശിച്ചു.]
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

