കണ്ണൂർ ∙ സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2026ലെ ‘കാവ്യസാഹിതീ’ പുരസ്കാരം സുജിത് ഭാസ്കറിന്. ഇത്തവണ നോവല്‍ വിഭാഗത്തിനാണ് പുരസ്കാരം.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ജലസ്മാരകം’ എന്ന കൃതിക്കാണ് 20001 രൂപയും ആര്‍ട്ടിസ്റ്റ് സുരേഷ് കായംകുളം രൂപകൽപന ചെയ്ത സാഹിതീശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം.
ടി.കെ ശങ്കരനാരായണന്, ഡോ.കെ.പി. സുധീര, കലാ സാഹിത്യ നിരൂപകന് കാവാലം അനില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ് സുജിത്. ജനുവരി 10, 11 തീയതികളായി കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന, മകാസ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് പുരസ്കാരം സമ്മാനിക്കും.
മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തുമെന്നും മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷമ ശിവരാമൻ, സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

