ആലക്കോട് ∙ ഉദയഗിരി പഞ്ചായത്തിൽ പുഴ വേർതിരിക്കുന്ന ചീക്കാട്, മൂരിക്കടവ് എന്നീ കുടിയേറ്റ മേഖലകളെ ബന്ധിപ്പിക്കാൻ മുരിക്കടവ് പുഴയുടെ ചീക്കാട് കരിങ്കുറ്റിപ്പടിയിൽ റഗുലേറ്റർ കം ബ്രിജ് (ആർസിബി ) നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല.
അടുത്തടുത്ത് കിടക്കുന്ന ഈ മേഖലകളെ ബന്ധിപ്പിക്കാൻ റോഡ് ഉണ്ടെങ്കിലും ഇതിനു കുറുകെയാണ് പുഴ ഒഴുകുന്നത്. വേനൽക്കാലത്ത് കടവ് വഴി വാഹനങ്ങൾക്ക് സഞ്ചരിക്കാമെങ്കിലും മഴക്കാലത്ത് ഇത് സാധ്യമാകുന്നില്ല.
പുഴയിലെ ഒഴുക്ക് കൂടുന്നതാണ് കാരണം.
കോൺക്രീറ്റ് നടപ്പാലമുണ്ടെങ്കിലും ജീർണാവസ്ഥയിലാണ്. ഉയരത്തിലുള്ള നടപ്പാലത്തിലേക്ക് കയറാൻ ഒട്ടേറെ ചവിട്ടുപടികൾ കയറണം.
വയോജനങ്ങൾക്കും രോഗികൾക്കും ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്.
കർണാടകയോട് ചേർന്നുകിടക്കുന്ന മേഖലകളാണ് മൂരിക്കടവും ചീക്കാടും. താമസിക്കുന്നവരിൽ ഏറെയും കുടിയേറ്റ കർഷകരാണ്.
ആർസിബി യാഥാർഥ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഇതിനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
2024-25 ബജറ്റിൽ ടോക്കൺ തുക മാത്രമാണ് ഉൾക്കൊള്ളിച്ചത്.
നേരത്തേ ഉദയഗിരി പഞ്ചായത്തിന് രണ്ടു കോടി രൂപ ലോക ബാങ്കിന്റെ ധനസഹായം ലഭിച്ചപ്പോൾ മൂരിക്കടവിൽ ആർസിബി നിർമിക്കണമെന്ന നിർദേശം ഉണ്ടായെങ്കിലും നടപ്പായില്ല.
ആ തുക ചികിത്സാ സൗകര്യം വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയായിരുന്നു.
അതേസമയം മൂരിക്കടവ് പുഴയിൽ ആർസിബി യാഥാർഥ്യമായാൽ അപ്പർ ചീക്കാട്, മൂരിക്കടവ്, മുട്ടത്താംവയൽ, കാപ്പിമല പ്രദേശങ്ങളെ ചീക്കാട്, ലോവർ ചീക്കാട്, നമ്പ്യാർമല പ്രദേശങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയും. ദീർഘദൂര ബസ് ഉൾപ്പെടെ സർവീസ് ആരംഭിക്കുന്ന രണ്ടു കേന്ദ്രങ്ങളാണ് ചീക്കാടും മൂരിക്കടവും.
അര കിലോമീറ്റർ താഴെയേയുള്ളൂ ഈ രണ്ട് കേന്ദ്രങ്ങളും തമ്മിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

