കേളകം ∙ കടംവീട്ടാനും ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനും വീടും സ്ഥലവും വാഹനങ്ങളും സമ്മാനങ്ങളായി പ്രഖ്യാപിച്ച് കൂപ്പണുകൾ വിറ്റ അടയ്ക്കാത്തോട്ടിലെ കാട്ടുപാലം ബെന്നി തോമസിനെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ റിമാൻഡ് ചെയ്തു. 20ന് ആണ് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
നറുക്കെടുപ്പിനായി സൂക്ഷിച്ച കൂപ്പണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെന്നി വിദേശത്ത് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതിനാണ് വായ്പയെടുത്തത്. കോവിഡ് കാലത്ത് വ്യാപാരം തകർന്നു, സ്ഥാപനം നഷ്ടപ്പെട്ടു.
ഇതിനിടെ ഭാര്യയ്ക്ക് കാൻസർ ബാധിച്ചു. വായ്പ തിരിച്ചടയ്ക്കാനും ചികിത്സയ്ക്ക് വഴി കണ്ടെത്തുന്നതിനും പല വഴികളും തേടി നടക്കാതെ വന്നതോടെയാണ് നറുക്കെടുപ്പിനെക്കുറിച്ച്. മാർച്ചിലാണ് 1500 രൂപയുടെ കൂപ്പണുകളുടെ വിൽപന ആരംഭിച്ചത്.
10000 കൂപ്പണുകൾ അച്ചടിച്ചു. ഒന്നാം സമ്മാനം 3300 ചതുരശ്ര അടി വീടും 26 സെന്റ് സ്ഥലവും.
രണ്ടും മൂന്നും സമ്മാനം യൂസ്ഡ് കാറുകൾ, നാലാം സമ്മാനമായി പുതിയ ബുള്ളറ്റും നൽകുമെന്നാണ് പറഞ്ഞത്.
മേയ് 25ന് നറുക്കെടുപ്പ് നടത്താനാണ് നിശ്ചയിച്ചതെങ്കിലും കൂപ്പണുകൾ പ്രതീക്ഷിച്ചതുപോലെ വിൽക്കാൻ കഴിയാത്തതിനാൽ തീയതി നീട്ടി. പിന്നീട് മാനന്തവാടി രൂപതയുടെ സഹായത്തോടെ കൂപ്പണുകൾ വിൽക്കുകയായിരുന്നു.
പദ്ധതി ആവിഷ്കരിച്ചപ്പോൾ പൊലീസ് അന്വേഷണം ഉണ്ടായെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബെന്നി പറയുന്നു. കേളകം എസ്എച്ച്ഒ ഇതിഹാസ് താഹയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

