കണ്ണൂർ ∙ ഈ മാസം 27 മുതൽ 30 വരെ മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായ ‘പദ’യാത്ര നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ പര്യടനം നടത്തും.ഓരോ ദേശത്തെയും നാട്ടുഭാഷാ പ്രയോഗങ്ങളും വാക്കുകളും ശേഖരിച്ച് അവ ഒരു നിഘണ്ടുവിലെന്ന പോലെ ഹോർത്തൂസ് വേദിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പദങ്ങളുടെ യാത്ര എന്ന ആശയത്തിലുള്ള ‘പദ’യാത്ര നടത്തുന്നത്.
ഹോർത്തൂസിന്റെ ആദ്യപതിപ്പ് കഴിഞ്ഞ വർഷം കോഴിക്കോട്ട് നടന്നപ്പോൾ അതിനു മുന്നോടിയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓരോ അക്ഷരങ്ങൾ കൈമാറിയുള്ള അക്ഷരപ്രയാണമാണ് സംഘടിപ്പിച്ചിരുന്നത്.ഈ മാസം 5ന് കൊച്ചിയിൽനിന്ന് ആരംഭിച്ച യാത്ര നാളെ രാവിലെ 10ന് മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെത്തും.
നാട്ടുകാർ പറഞ്ഞുശീലിച്ച ഒരു പദം ഹോർത്തൂസിന്റെ പദപുസ്തകത്തിൽ എഴുതിച്ചേർത്താണ് ഉദ്ഘാടനം.
തുടർന്ന് ഉച്ചയ്ക്ക് 12ന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിലും വൈകിട്ട് 3ന് തളിപ്പറമ്പ് സർ സയ്യിദ് കോളജിലും യാത്ര എത്തും.ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ പര്യടനം രാവിലെ 9.30ന് രാജപുരം സെന്റ് പയസ് കോളജിൽ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് പെരിയ എസ്എൻ കോളജ്, 2.30ന് കാഞ്ഞങ്ങാട് നെഹ്റു കോളജ് എന്നിവയാണ് മറ്റു സ്വീകരണ കേന്ദ്രങ്ങൾ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

