മയ്യിൽ ∙ മേഖലയിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കം. വേനൽ കനക്കുന്നതോടെ മയ്യിൽ മേഖലയിലുള്ളവർക്കു മനസ്സിൽ ആധിയാണ്.
എവിടെയും തീപിടിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനലിൽ ചെറുതും വലുതുമായ ഒട്ടേറെ തീപിടിത്തങ്ങളാണ് മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത്, കൊളച്ചേരി, മലപ്പട്ടം എന്നീ പഞ്ചായത്തുകളിൽ നടന്നത്.
ഏക്കറുകണക്കിനു സ്ഥലങ്ങളിലെ കശുവണ്ടി, മറ്റ് കൃഷികൾ എന്നിവ അഗ്നിക്കിരയായി.
വൻ നാശനഷ്ടങ്ങളും സംഭവിച്ചു. നിലവിൽ തീപിടിത്തവും മറ്റ് അപകടങ്ങളും സംഭവിച്ചാൽ ഇരുപതിലേറെ കിലോമീറ്ററുകൾ അകലെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ ഫയർ സ്റ്റേഷനുകളിൽ നിന്നാണ് അഗ്നിരക്ഷാ സംഘങ്ങൾ എത്തുന്നത്.
സേന എത്തുമ്പോഴേക്കും തീപടർന്ന് നാശനഷ്ടങ്ങൾ സംഭവിക്കുന്ന അവസ്ഥയാണ്. പലപ്പോഴും നാട്ടുകാരുടെ ഇടപെടലിലൂടെ തീയണച്ചു കഴിയുമ്പോഴാണ് സേന എത്തുന്നതെന്നു നാട്ടുകാർ പറയുന്നു.
ദുരന്തങ്ങൾ സംഭവിക്കുന്ന സ്ഥലം ഏത് ഫയർസ്റ്റേഷൻ പരിധിയിൽ പെടുന്നതാണെന്ന് അറിയാത്തതും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുകയാണ്.
ബന്ധപ്പെട്ട സ്റ്റേഷനുകളിൽ അറിയിച്ചാൽതന്നെ ദൂരം കാരണവും മതിയായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലവും എത്തിപ്പെടാൻ പ്രയാസം നേരിടുന്നതായും അധികൃതർ പറയുന്നു.
മയ്യിൽ കേന്ദ്രീകരിച്ച് അഗ്നിരക്ഷാ കേന്ദ്രം അനുവദിച്ചാൽ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണു നാട്ടുകാർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

