പഴയങ്ങാടി ∙ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടി. കാസർകോട് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലോറിയെ പിൻതുടർന്ന് രാമപുരം കൊത്തിക്കുഴിച്ച പാറ റോഡിൽ വച്ചാണ് പിടികൂടിയത്.
രാത്രി 9.45ന് ആണ് സംഭവം. പിടികൂടിയത്.
10000 ലീറ്ററിന് മുകളിൽ ഉണ്ടെന്നാണ് നിഗമനം.
35 ലിറ്ററിന്റെ 300 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. കാസർകോട്നിന്നും കണ്ണൂരിൽനിന്നുമുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി.
പ്ലാസ്റ്റിക് ചാക്കുകളിൽ നെല്ലിന്റെ ഉമിനിറച്ച ചാക്കുകൾ കാനുകൾക്ക് മുകളിൽ വച്ച നിലയിലാരുന്നു. കൂടുതൽ പരിശോധന നടത്തിവരുന്നു.
ലോറിഡ്രൈവർ കർണാടക സ്വദേശി ശിവാനന്ദിനെ (30) കസ്റ്റഡിലെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

