കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭൂരിഭാഗം റോഡുകളും തകർന്നതോടെ യാത്രാക്ലേശവും സഹിച്ച് ജനം. വാഹനയാത്ര പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും.
തകർന്ന റോഡുകളുടെ എണ്ണം കണക്കാക്കുന്നതിനേക്കാൾ എളുപ്പം തകരാത്ത റോഡുകളുടെ എണ്ണമെടുക്കുന്നതായിരിക്കും. കണ്ണൂർ നഗരത്തിലേത് ഉൾപ്പെടെ റോഡുകൾ തകർന്നിട്ട് നാളേറെയായി. രണ്ട് വർഷത്തിലേറെയായി തകർന്ന റോഡും കണ്ണൂർ കോർപറേഷനിലുണ്ട്.
ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർക്ക് കുലുക്കവുമില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
കക്കാട് –ശാദുലിപ്പള്ളി റോഡ്
കക്കാട് –ശാദുലിപ്പള്ളി റോഡ് തകർന്നിട്ട് രണ്ട് വർഷത്തിലേറെയായി. റോഡിൽ നിറയെ കുഴികൾ മാത്രമേ കാണാനുള്ളൂ.
ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാൻ നന്നേ പ്രയാസമാണ്. വാഹനങ്ങൾക്ക് കടന്നു പോകാനാകാത്ത വിധമാണ് റോഡിന്റെ തകർച്ച.
ഇതുവഴി പോകുന്ന വാഹനങ്ങൾ മറിഞ്ഞ് വീഴുന്ന സ്ഥിതിയുമുണ്ട്. വാഹനങ്ങൾ പോയാൽ തന്നെ കരിങ്കൽ ചീളുകൾ തെറിക്കുന്നതും പതിവാണ്.
തഖ്വ ജുമാ മസ്ജിദ് ഭാഗത്തുള്ള റോഡും തകർന്നിട്ട് നാളേറെയായി. റോഡ് തകർച്ച കൗൺസിലറുടേയും കോർപറേഷന്റേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.
പാറക്കണ്ടി – മഞ്ചപ്പാലം റോഡ്
കണ്ണൂർ∙പാറക്കണ്ടി മുതൽ മഞ്ചപ്പാലം വരെയുള്ള റോഡ് തകർന്നിട്ട് കാലമേറെയായി.
റോഡ് ടാറിങ് ചെയ്യുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ടും. തകർന്ന റോഡിലൂടെയുള്ള യാത്ര ദുരിതമായതോടെ ജനം പെരുവഴിയിലാണ്.
പറഞ്ഞുമടുത്ത പാറക്കണ്ടിയിലെ ജനം ഇന്നലെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചു. പാറക്കണ്ടി കാരുണ്യ റസിഡന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളും നാട്ടുകാരും സംയുക്തമായി ധർണ നടത്തി.
കെ.സി.ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.മുരളീകൃഷ്ണൻ, പി.പി.അബ്ദുസലാം, ടി.വി.രഘുരാജൻ, കെ.വി.സലിം, സിഐ വിൽസൺ, വി.സി.സിയാദ്, ബി.പി.ഉസ്മാൻ, എൻ.അജിത്ത് കുമാർ, എം.ജിനേന്ദ്രൻ, എം.താഹിർ, കെ.സുനിൽകുമാർ, മിനി മോഹൻ, മഞ്ജുള മുരളി, വി.അജയൻ എന്നിവർ പ്രസംഗിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

