ആലക്കോട് ∙ തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിൽ ഉദയഗിരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. റോഡിൽ അൻപതോളം മീറ്റർ ഭാഗത്താണ് ചെളി വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഴ തുടങ്ങുന്നതോടെ വെള്ളക്കെട്ടും രൂപപ്പെടുന്നു.
ചില സമയങ്ങളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത തരത്തിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇവിടെ കുറേഭാഗത്ത് ഓവുചാൽ ഇല്ലാത്തതും ഉള്ളയിടത്ത് മണ്ണുമൂടിയതുമാണ് വെള്ളക്കെട്ടിനു കാരണം.
വാഹനയാത്രക്കാർക്കു പുറമേ കാൽനടയാത്രക്കാരും ദുരിതം അനുഭവിക്കുന്നു. കാലങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]