മാഹി ∙ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വിനോദസഞ്ചാരികളുടെ ആരവം ഉയർത്താൻ പുതുച്ചേരി സർക്കാർ. രമേശ് പറമ്പത്ത് എംഎൽഎ നേതൃത്വം നൽകുന്ന ടൂറിസം വികസന പദ്ധതികൾക്കു സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ട്. പദ്ധതികൾ സാധ്യമാകുന്നതോടെ പഴയ ഫ്രഞ്ച് കോളനിയുടെ ഭാഗമായ മാഹി ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണു പ്രതീക്ഷ. സർക്കാർ പദ്ധതികളും പിപി മോഡൽ പദ്ധതികളും ആസൂത്രണം ചെയ്താണ് മാഹി ടൂറിസം ഹബ്ബാക്കുന്നത്.
തലശ്ശേരി – മാഹി ബൈപാസ് സഞ്ചാരികളെ എളുപ്പത്തിൽ മാഹിയിലെത്തിക്കും.
നവംബറിൽ ചർച്ച
മാഹി ഗവ.ഹൗസിനു പിന്നിലുള്ള പൈതൃക കുന്നിൽ റസ്റ്ററന്റും കുട്ടികളുടെ പാർക്കും മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ട് മുതൽ പുഴയോര നടപ്പാതയിലൂടെ മഞ്ചക്കൽ ബോട്ട് ഹൗസ് വരെയുള്ള പുഴയോരം വഴി റോപ് വേ, മഞ്ചക്കലിൽ ഫ്ലോട്ടിങ് റസ്റ്ററന്റ്, വാട്ടർ സ്പോർട്സ്, ഹൗസ് ബോട്ട് എന്നിവയും ഒരുക്കാനാണു പദ്ധതി. മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ ന്യൂമാഹിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന എം.മുകുന്ദൻ പാർക്കിൽ എത്തുന്ന രീതിയിൽ മാഹി പുഴയ്ക്കു കുറുകെ ഗ്ലാസ് ബ്രിജ് നിർമിക്കാനുള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ട്. ഇതിന്റെ ഭാഗമായി കേരള ടൂറിസം മന്ത്രി, വകുപ്പ് സെക്രട്ടറിമാർ എന്നിവരും പുതുച്ചേരി ടൂറിസം മന്ത്രി, സെക്രട്ടറിമാർ, തലശ്ശേരി, വടകര, കൂത്തുപറമ്പ് എംഎൽഎമാർ എന്നിവരെ പങ്കെടുപ്പിച്ച് നവംബറിൽ വിപുലമായ ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ലക്ഷ്യങ്ങളേറെ
ചെറുകല്ലായി കുന്നിൽ ടിവി റിലേ സ്റ്റേഷനു നൽകിയ സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള 80 സെന്റ് സ്ഥലത്തും, മാഹി ഗവ.ഹൗസ് റോഡിൽ പാർക്കിനു എതിർവശത്തുള്ള സ്ഥലത്തും പിപി(പ്രൈവറ്റ്–പബ്ലിക് പാർട്നർഷിപ്) മോഡൽ ടൂറിസ്റ്റ് ബംഗ്ലാവ് നിർമിച്ചേക്കും.
ഇടയിൽപീടികയിൽ കല്യാണ മണ്ഡപം നിർമിക്കും. എം.മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവലിൽ ഇടം നേടിയ വെള്ളിയാംകല്ലിലേക്കുള്ള ബോട്ട് യാത്രയ്ക്കൊപ്പം ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാര യാത്രയുടെ സാധ്യതകളും വിലയിരുത്തുന്നുണ്ട്.
മാഹി ഹാർബർ പരിസരത്ത് രൂപപ്പെട്ട വലിയ തീരഭൂമിയും വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന പ്രദേശമാക്കി മാറ്റാൻ ആലോചനയുണ്ട്.
മാഹി സെന്റ് തെരേസ ബസിലിക്ക, മഞ്ചക്കൽ പള്ളി, ശ്രീകൃഷ്ണ ക്ഷേത്രം, ചെമ്പ്ര സുബ്രഹ്മണ്യം ക്ഷേത്രം, പന്തോക്കാവ് അയ്യപ്പ ക്ഷേത്രം, പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രം, മേഖലയിലെ ചെറുതും വലുതുമായ തെയ്യം കെട്ടിയാടുന്ന ക്ഷേത്രങ്ങൾ എന്നിവ തീർഥാടകരെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]