
പരിയാരം∙ ജില്ലയിലെ ആദ്യ സമ്പൂർണ ക്ഷയ രോഗമുക്ത മണ്ഡലമാകാൻ കല്യാശ്ശേരി. സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷയരോഗമുക്ത പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചാണ് ഒരു നിയമസഭാ മണ്ഡലം പൂർണമായും ക്ഷയരോഗ മുക്തമാക്കാനുള്ള യജ്ഞത്തിനു തുടക്കമിട്ടത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും.
ചികിത്സയ്ക്കൊപ്പം ക്ഷയരോഗത്തിന്റെ തെറ്റായ പ്രചാരണങ്ങളെ തുറന്നുകാട്ടുകയുമാണ് ലക്ഷ്യം. ക്ഷയരോഗബാധിതരോടു സമൂഹം കാട്ടുന്ന വിവേചനം കാരണം രോഗാവസ്ഥ മറച്ചുവച്ചു ചികിത്സ സ്വയം നിഷേധിച്ച് വീട്ടിൽ ഒതുങ്ങുന്ന സ്ഥിതി അസുഖ വ്യാപനത്തിനും മരണത്തിനും കാരണമാകുന്നുണ്ട്.
അതിനാൽ തുടക്കത്തിൽത്തന്നെ രോഗം കണ്ടെത്തി ചികിത്സിച്ച് പൂർണമായും രോഗമുക്തി നേടുന്നതിനുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും.
ഡിസംബർ മാസത്തോടെ സമ്പൂർണ ക്ഷയരോഗമുക്ത കല്യാശ്ശേരി പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിബി നിർമാർജന പ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫിസറും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ.
സൈറു ഫിലിപ്പ്, ജില്ലാ ടിബി നിർമാർജന പ്രോഗ്രാം ഓഫിസർ ഡോ. സോനു ബി.നായർ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.
ഷീബാ ദാമോദർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ.
ഡി.കെ.മനോജ്, ഡോ. കെ.വിമൽ റോഹൻ, കല്യാശ്ശേരി നിയമസഭാ മണ്ഡല പരിധിയിൽ വരുന്ന വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രതിനിധികൾ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]