പയ്യാവൂർ ∙ ചിങ്ങം ഒന്നിനു കർഷകദിനത്തിൽ പയ്യാവൂർ കൃഷിഭവന്റെ ആദരം ഏറ്റുവാങ്ങി വീട്ടിലെത്തിയ ചന്ദനക്കാംപാറ ജോർജ് കാളിയാനി കൃഷിയിടം കണ്ടു ഞെട്ടിപ്പോയി. ഓണവിപണിയിൽ നല്ല വില കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തുവച്ച നേന്ത്രക്കുലകൾ കുരങ്ങന്മാർ കൂട്ടത്തോടെ തിന്നുതീർത്തിരിക്കുന്നു.
ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് ഒരു കുലയ്ക്ക് 800 രൂപയെങ്കിലും ലഭിക്കും.
അങ്ങനെയുള്ള 200 വാഴകളാണ് കുരങ്ങന്മാർ കൂട്ടത്തോടെയെത്തി തിന്നുതീർത്തത്. ആകെയുള്ള 700 വാഴകളിൽ 400 എണ്ണം കഴിഞ്ഞദിവസം കാറ്റിലും നിലംപൊത്തി.
2 ലക്ഷം രൂപ ബാങ്കിൽനിന്നു വായ്പയെടുത്താണ് ജോർജും മകൻ ജിനേഷും നേന്ത്രവാഴ കൃഷിയിറക്കിയത്. നന്നായി പരിചരിച്ചതിനാൽ 20 കിലോഗ്രാം തൂക്കമുണ്ട് ഓരോ കുലയും.
ജോർജ് മണ്ണിനോടു പടവെട്ടിയാണ് പൊന്നുവിളയിച്ചത്.
കുരുമുളക്, തെങ്ങ്, കമുക്, കൊക്കോ, വനില എന്നിങ്ങനെ പലതരം കൃഷികളുണ്ട്. വന്യജീവികളുടെ ശല്യം കാരണം എല്ലാം നഷ്ടത്തിലായി. കഴിഞ്ഞ കൊല്ലം ആനയുടെ ശല്യത്തിൽ കുറെ കൃഷി നശിച്ചു.
400 നേന്ത്രവാഴയാണ് കഴിഞ്ഞതവണ കുരങ്ങന്മാർ തിന്നുതീർത്തത്. കൊക്കോ മുഴുവൻ മരപ്പട്ടി നശിപ്പിച്ചു. കുരുമുളകും വനിലയുമാണ് ഇപ്പോൾ പ്രതീക്ഷയുള്ളതെന്ന് ജിനേഷ് പറഞ്ഞു.
പയ്യാവൂർ കൃഷി ഓഫിസർ അഞ്ജു പത്മനാഭൻ, കൃഷി അസിസ്റ്റന്റുമാരായ പി.അജീഷ്, എം.എം.രമേശൻ എന്നിവർ കൃഷിനാശം വിലയിരുത്താനെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]