ഇരിട്ടി ∙ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭാ ആരോഗ്യ വിഭാഗം നേതൃത്വത്തിൽ ടൗണിലെ തട്ടുകടകളിലും ഹോട്ടലുകളിലും രാത്രികാല പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
വ്യാഴാഴ്ച രാത്രിയാണ് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടെ മഞ്ഞപ്പിത്തം പടർന്നതിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ടൗണിലേക്കും പരിശോധന വ്യാപിപ്പിച്ചത്. ഹോട്ടലുകളിലേക്കും തട്ടുകടകളിലേക്കും വെള്ളം എടുക്കുന്ന സ്രോതസ്സുകളുടെ വെള്ളം പരിശോധന സർട്ടിഫിക്കറ്റുകളും തൊഴിലാളികളുടെ ഹെൽത്ത് കാർഡുകളും പരിശോധിച്ചു.
കണ്ടെത്തിയ പോരായ്മകൾ ഉടൻ പരിഹരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ജബ്ബാർക്കടവിൽ പുഴയിലേക്കു മാലിന്യം തള്ളാൻ എത്തിയ ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടിച്ചുവച്ചങ്കിലും ആരോഗ്യവിഭാഗം അധികൃതർ എത്തുമ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വരുംദിവസങ്ങളിലും രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]