
കണ്ണൂർ –ചെറുവത്തൂർ പാസഞ്ചർ യാത്രാസമയത്തിൽ മാറ്റം:
ചെറുവത്തൂർ∙ കണ്ണൂർ –ചെറുവത്തൂർ പാസഞ്ചറിന്റെ യാത്രാസമയത്തിൽ 25 മുതൽ മാറ്റം. പുതിയ സമയം ക്രമീകരിച്ച് രെയിൽവേ ഉത്തരവ് ഇറക്കി.
കണ്ണൂരിൽ നിന്ന് വൈകിട്ട് 5.40ന് പുറപ്പെട്ട് 6.45ന് ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. നേരത്തെ 5.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 6.35ന് ചെറുവത്തൂരിൽ എത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്.
വിദ്യാഭ്യാസ ധനസഹായം
∙ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ 30 വരെ ജില്ലാ ഓഫിസിലും അപ്പീൽ അപേക്ഷ സെപ്റ്റംബർ 15 വരെ തൃശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസിലും സമർപ്പിക്കാം.
www.agriworkersfund.org ഫോൺ: 0497 271 2549
സ്പോട് അഡ്മിഷൻ
∙ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, പിഎസ് സി നിയമനങ്ങൾക്ക് യോഗ്യമായ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളിൽ കെൽട്രോൺ സ്പോട് അഡ്മിഷൻ നടത്തുന്നു. 90725 92412
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ (ഫുൾടൈം) 2025-27 ബാച്ച് സീറ്റുകളിലേക്കുള്ള അഭിമുഖം 25ന് രാവിലെ 10 മുതൽ കാൾടെക്സ് ചേനോളി ജംക്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും.
www.kicma.ac.in കുറുമാത്തൂർ ഗവ. ഐടിഐയിൽ എൻസിവിടി അഫിലിയേഷനുള്ള രണ്ട് വർഷ മെക്കാനിക് അഗ്രിക്കൾചറൽ മെഷീനറി ട്രേഡിൽ എസ് സി, ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.
25ന് രാവിലെ 10ന് എത്തണം. 99479 11536.
കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്ക് സ്പോട് അഡ്മിഷൻ നടക്കുന്നു.
25ന് രാവിലെ 10.30ന് അഭിമുഖം. 94005 27012
കല്യാശ്ശേരി ഇ.കെ.നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ഒന്നാംവർഷ സ്പോട് അഡ്മിഷൻ, രണ്ടാം വർഷ ലാറ്ററൽ എൻട്രി എന്നിവ 25 മുതൽ 30 വരെ നടക്കും. www.polyadmission.org ഫോൺ: 8547005082.
നിയമനം
കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹോസ്റ്റൽ കം മെസ് സൂപ്പർവൈസറെ നിയമിക്കുന്നു.
27ന് രാവിലെ 10ന് കോളജ് ഓഫിസിൽ അഭിമുഖം. 0497-2780225 കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൽറ്റന്റിനെ നിയമിക്കുന്നു. 25ന് രാവിലെ 11ന് അഭിമുഖം.
gmckannur.edu.in
ശുദ്ധജല കണക്ഷനുകൾ വിഛേദിക്കും
തളിപ്പറമ്പ് ∙ ജല അതോറിറ്റി തളിപ്പറമ്പ് സബ് ഡിവിഷന് കീഴിലെ തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ, പാപ്പിനിശ്ശേരി, കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ, പട്ടുവം, പരിയാരം. കുറുമാത്തൂർ, ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട് പഞ്ചായത്തുകളിൽ ദീർഘകാലമായി കുടിവെള്ള കുടിശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ സെപ്റ്റംബർ 4ന് അകം വിഛേദിക്കുമെന്ന് അസി.
എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ആരോഗ്യ പരിശോധന
ചെറുപുഴ∙ മുതുവം ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ കോക്കടവ് റേഷൻകടയിൽ വച്ച് ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ ബിപി, ഷുഗർ, ഹീമോഗ്ലോബിൻ പരിശോധന നടക്കും.
അഭിമുഖം 26ന്
ചെറുപുഴ∙ ചെറുപുഴ പഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് യോഗ പരിശീലനം നൽകുന്നു. ഇതിന്റെ ഭാഗമായി താൽക്കാലിക യോഗ പരിശീലകരെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാലകളിൽ നിന്നു ബാച്ചിലർ ഓഫ് നാച്ച്യുറോപ്പതി ആൻഡ് യോഗിക് സയൻസ് ബിരുദമോ, തത്തുല്ല്യ യോഗ്യതയുള്ളവരോ യോഗ അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്കേ അപേക്ഷിക്കാം. അഭിമുഖം: 26ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ.
ലോക് അദാലത്ത് സെപ്റ്റംബർ 13ന്
കണ്ണൂർ∙ ജില്ലാ നിയമ സേവന അതോറിറ്റി– തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് നിയമ സേവന കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 13ന് ലോക് അദാലത്ത് നടത്തും.ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടർ വാഹന നഷ്ട
പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, കോടതികളിൽ എത്താത്ത തർക്കങ്ങൾ എന്നിവ അദാലത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.
കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിലും അദാലത്തിൽ ഉൾപ്പെടുത്താൻ കഴിയും.
കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫിസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫിസുകളിലോ 29നു മുൻപായി അപേക്ഷിക്കണം.
0490 2344666, 0490 2993328, 0497 2940455, 0460 2996309.
ട്രേഡ്സ്മാൻ ഒഴിവ്
കണ്ണൂർ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ (ഇലക്ട്രിക്കൽ) നിയമിക്കുന്നു.
25ന് രാവിലെ 10:30ന് കോളജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]