
ചപ്പാരപ്പടവ്∙ 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കൂവേരി സ്മാർട് വില്ലേജ് ഓഫിസിനായി നിർമിച്ച കെട്ടിടം രണ്ടു വർഷമാകുന്നതിനു മുൻപു തന്നെ ചോർന്നൊലിക്കാൻ തുടങ്ങി. ഓഫിസിൽ എത്തുന്നവർക്ക് അപേക്ഷ തയാറാക്കാനും കാത്തിരിക്കാനുമുള്ള മുറിയാണ് ആദ്യം ചോർന്നു തുടങ്ങിയത്.
മുൻഭാഗത്തെ ഭിത്തിയിൽ നിന്നാണ് ചോർച്ച. കനത്ത മഴയാണെങ്കിൽ മുറിയിൽ വെള്ളം വ്യാപിക്കുന്ന അവസ്ഥയാണ്.
ഓഫിസിനുള്ളിൽ മുകൾഭാഗത്തെ മൂലകളിലും ചോർച്ചയുടെ ലക്ഷണം കണ്ടുതുടങ്ങി. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നും ഇത്രയും വലിയ തുക ചെലവഴിച്ചിട്ടും നനയാത്ത കെട്ടിടം നിർമിക്കാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
‘നിർമിതി’യാണ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തത്.
2021ൽ ആരംഭിച്ച പണി 2003 ലാണ് പൂർത്തീകരിച്ചത്. കെട്ടിടം നിർമിച്ചെങ്കിലും മുറ്റം ഇന്റർലോക്ക് ചെയ്തിട്ടില്ല.
അനുവദിച്ച തുകയുടെ സേവ് ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. നേരത്തെ ഉണ്ടായിരുന്ന ഓഫിസ് കെട്ടിടത്തിൽ ചോർച്ച ഉണ്ടായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമിച്ചത്.
അതും ഇപ്പോൾ പഴയ കെട്ടിടത്തിന്റെ അവസ്ഥയിലേക്ക് നീങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]