
വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വടുവൻകുളം, കെഡബ്ല്യുഎ, എംആർ വുഡ്, കോടിക്കണ്ടി എച്ച്ടി, കെഡബ്ല്യുഎ ക്വാട്ടേഴ്സ്, പുഞ്ചിലോയ്ഡ്, അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത്, കൊളപ്പ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
ജോലി ഒഴിവ്
മട്ടന്നൂർ ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് സ്ഥാപനത്തിൽ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നതിന് 28നു രാവിലെ 11ന് മട്ടന്നൂർ നഗരസഭാ സിഡിഎസ് ഹാളിൽ ഇന്റർവ്യൂ നടത്തും. 8547366336, 9744885426
സീറ്റൊഴിവ്
മട്ടന്നൂർ ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ബിരുദ തലത്തിൽ ഹിന്ദി വകുപ്പിൽ നായർ വിഭാഗത്തിനു സംവരണം ചെയ്ത 4 സീറ്റുകൾ ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായവർ അസ്സൽ രേഖകളുമായി 25ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 9495077356
അനുശോചിച്ചു
മട്ടന്നൂർ ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ സിഎംപി മട്ടന്നൂർ ഏരിയ കമ്മിറ്റി അനുശോചിച്ചു.
എൻ.സി.സുമോദ് അധ്യക്ഷത വഹിച്ചു. എം.കെ.കുഞ്ഞിക്കണ്ണൻ, കെ.ഭാസ്കരൻ, എ.സുധാകരൻ, പി.പി.ലീല, ടി.കെ.രാജീവൻ, എം.നാരായണൻ, വി.കുമാരൻ എന്നിവർ പ്രസംഗിച്ചു.
ജഴ്സി പ്രകാശനം
പേരാവൂർ∙ ഓട്ടം നേട്ടങ്ങൾക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മൺസൂൺ റണ്ണിന്റെ ജഴ്സി പ്രകാശന കർമം പ്രസിഡന്റ് സൈമൺ മേച്ചേരി നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോമസ് ആന്റണി, കൺവീനർ ടി.എൻ.ബിജു, സെക്രട്ടറി ഷിജു ആര്യപ്പറമ്പ്, ട്രഷറർ ജയിംസ് തേക്കനാൽ, കെ.റഫീഖ്, ടോമി ജോസഫ് പ്രസംഗിച്ചു. നാളെ വൈകിട്ട് 4 മണിക്ക് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന റൺ മണത്തണ പുതിയ കുളത്തിന് സമീപം സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]